പ്രിയങ്ക ചോപ്രയ്ക്ക് മുത്തശ്ശി കൈമാറിയ ‘സൗന്ദര്യക്കൂട്ട്’

നാച്യുറൽ ബ്യൂട്ടി ടിപ്സിന്റെ ആരാധികയാണ് താരസുന്ദരി പ്രിയങ്ക ചോപ്ര. തനിക്ക് പ്രിയപ്പെട്ട ബ്യൂട്ടി ടിപ്സ് സമൂഹമാധ്യമത്തിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

content-mm-mo-web-stories-life-style content-mm-mo-web-stories 3ls3v3utdrmks5udqmjvurac3t content-mm-mo-web-stories-life-style-2021 actress-priyanka-chopra-traditional-hair-care-pack 5f0253e5sna9u73s5tk254rbto

തലയോട്ടിയുടെ വരൾച്ച മാറ്റാനും താരൻ അകറ്റാനുമായി മുത്തശ്ശി പറഞ്ഞു നൽകിയ ഒരു സൗന്ദര്യക്കൂട്ടാണ് പ്രിയങ്ക ഉപയോഗിക്കുന്നത്.

മുട്ട, േതൻ, തൈര് എന്നിങ്ങനെ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പം ഉണ്ടാക്കാം എന്നതാണ് ഈ ഹെയർപാക്കിന്റെ പ്രത്യേകത.

ഒരു സ്പൂൺ കട്ടതൈര്, ഒരു സ്പൂൺ തേൻ, ഒരു മുട്ട എന്നിവ ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്യുക.

ഈ മിശ്രിതം 30 മിനിറ്റ് തലയിൽ സൂക്ഷിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം.

കൃത്യമായ ഇടവേളകളിൽ താൻ ഇത് ഉപയോഗിക്കാറുണ്ടെന്നും മികച്ച ഫലമാണ് തനിക്ക് ലഭിക്കുന്നതെന്നും പ്രിയങ്ക പറയുന്നു.