തലമുടി തഴച്ചു വളരാൻ ചെമ്പരത്തി എണ്ണ

കേശസംരക്ഷണത്തിന് അനുയോജ്യമായ സസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും പല രീതിയിൽ ഇതിനായി ഉപയോഗിച്ചു വരുന്നു.

4tqfdn6rie2lof50mlh0sb2681 content-mm-mo-web-stories-life-style prepare-hibiscus-oil-for-hair-care content-mm-mo-web-stories content-mm-mo-web-stories-life-style-2021 3oe791hk3llcd3phejicm9c66p

മുടിയുടെ വളർച്ച കൂട്ടുക, കൊഴിച്ചിൽ തടയുക, താരനെ പ്രതിരോധിക്കുക, അകാല നര ചെറുക്കുക എന്നിവയാണ് ചെമ്പരത്തിയുടെ ഗുണങ്ങൾ.

ചെമ്പരത്തി ഉപയോഗിച്ച് കാച്ചുന്ന എണ്ണയാണ് തലമുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗം.

ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക. 8 വീതം ചെമ്പരത്തി പൂവും ഇലയും അരച്ചെടുത്ത് വെളിച്ചെണ്ണയിലേക്ക് ചേർക്കുക.

അൽപനേരം കൂടി എണ്ണ ചൂടാക്കിയതിനു ശേഷം തണുക്കാനായി വയ്ക്കാം. നല്ലതുപോലെ തണുത്തതിനു ശേഷം ഒരു കുപ്പിയിലൊഴിച്ചു സൂക്ഷിക്കാം.

രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ എടുത്തു തലമുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിക്കണം.

30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്നു ദിവസം ഇപ്രകാരം ചെയ്യാം.