താരന്റെ ശല്യം രൂക്ഷമാണോ ? പരിഹരിക്കാൻ വഴികളുണ്ട്

നമ്മുടെ തലമുടി, ശിരോചർമ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും.

content-mm-mo-web-stories-life-style content-mm-mo-web-stories follow-these-tips-to-cure-dandruff-easily 2kusm44ivso5gjjsahaj0vlct8 content-mm-mo-web-stories-life-style-2021 2trhftrlfvjqfvfikdupn08ho8

താരനുള്ളവർ ഉപയോഗിക്കുന്ന ഹെയർബ്രഷ് ഒരുകാരണവശാലും ഉപയോഗിക്കരുത്. പില്ലോ കവറിൽ നിന്നു പോലും താരൻ പകരാം.

മുടിയുടെ സ്വഭാവമനുസരിച്ചു നല്ലൊരു ആന്റി ഡാൻഡ്രഫ് ഷാംപുവും കണ്ടീഷനറും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

രാത്രി കിടക്കുന്നതിനുമുൻപു തലയിൽ ബേബി ഓയിൽ പുരട്ടി രാവിലെ ആന്റി ഡാൻഡ്രഫ് ഷാംപു ഉപയോഗിച്ചു കഴുകിക്കളയാം.

തുളസിയിലയും ചെമ്പരത്തിയിലയും പൂവും ചേർത്തരച്ചു തലയോട്ടിയിൽ പുരട്ടിയാൽ താരനകന്നു മുടി വളരും.

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ തല കഴുകുന്നതും മുട്ട നന്നായി പതപ്പിച്ചു തലയോട്ടിയിൽ പുരട്ടുന്നതും നല്ലതാണ്.

രണ്ടു ടേബിൾസ്‌പൂൺ പയറുപൊടിയും അരക്കപ്പ് തൈരും ചേർത്തു പുരട്ടിയാൽ തലയോട്ടിയിലെ അഴുക്കുകൾ അകന്നു വൃത്തിയാകും.