മുടി കൊഴിച്ചിൽ തടയാൻ മലൈക അറോറയുടെ സൂപ്പർ ടിപ് ഇതാ

മുടി കരുത്തോടെ വളരാനും കൊഴിച്ചില്‍ തടയാനും പ്രകൃതിദത്ത മാർഗങ്ങളാണ് മലൈക അറോറ പിന്തുടരുന്നത്.

content-mm-mo-web-stories-life-style content-mm-mo-web-stories 2e5rqk9o550gf1e64vdtmlvb1u malaika-arora-hair-care-tips content-mm-mo-web-stories-life-style-2021 4k3r6o1n7erlo69mn81sqnahpu

മൂന്നു തരം എണ്ണകൾ ഉപയോഗിച്ചുള്ള മാര്‍ഗമാണ് ഇക്കൂട്ടത്തിൽ മലൈയ്ക്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്.

വെളിച്ചെണ്ണ, ഒലിവ് ഓയിൽ, കസ്റ്റർ ഓയിൽ എന്നീ മൂന്നു എണ്ണകൾ ഒരു ഗ്ലാസ് ജാറിൽ തുല്യ അളവിൽ എടുക്കുക.

ഇതിലേക്ക് അൽപം കറിവേപ്പിലയും ഉലുവയും ഇടുക. നന്നായി കലരാന്‍ കുറച്ചു ദിവസങ്ങൾ അങ്ങനെ സൂക്ഷിക്കാം. ‌‌‌

ശേഷം ആവശ്യമുള്ള എണ്ണയെടുത്ത് ചെറുതായി ചൂടാക്കി തലയിൽ തേയ്ക്കാം. ഒരു മണിക്കൂറിനുശേഷം തല കഴുകാം.

ആഴ്ചയിൽ ഒരു തവണ വീതം ഇങ്ങനെ ചെയ്താൽ മുടിക്ക് കട്ടിയും തിളക്കവും ലഭിക്കും. മുടി കൊഴിച്ചിൽ ഇല്ലാതാകും.

മുടിയുടെ സംരക്ഷണത്തിനായി എല്ലാവരും കുറച്ചു സമയം മാറ്റിവയ്ക്കണെന്നാണ് താരത്തിന്റെ അഭിപ്രായം