അമ്പതുകളിലും ചെറുപ്പമായിരിക്കാം; മാധുരി ദീക്ഷിത്തിന്റെ ജീവിതശൈലി ഇതാ

53–ാം വയസ്സിലും നിറയവ്വനം തുളുമ്പുന്ന മാധുരി ദീക്ഷിത്ത് ആരാധകർക്ക് ഒരു അദ്ഭുതമാണ്.

content-mm-mo-web-stories-life-style content-mm-mo-web-stories 2429s9691svh60b76920ija5fl content-mm-mo-web-stories-life-style-2021 madhuri-dixit-life-style-to-prevent-ageing 3drss1h9o706jisq6ctm40nbbs

കൃത്യമായ ജീവിതരീതിയും സൗന്ദര്യ സംരക്ഷണ മാർഗങ്ങളുമാണ് ഇതിനു പിന്നിൽ.

ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കും. ചർമം ഹൈഡ്രേറ്റഡ് ആയി നിലനിൽക്കാൻ ഇത് സഹായിക്കുന്നു.

എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊന്ന്.

അമിതമായി എണ്ണ ചർമത്തിൽ അടിഞ്ഞാൽ മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാകും എന്നതിനാലാണിത്

ശരീരത്തിലെ അമിത ഗ്ലൂക്കോസ് സാന്നിധ്യവും ചർമത്തിൽ അസ്വസ്ഥതയുണ്ടാക്കും. അതിനാൽ പഞ്ചസാര ഉപയോഗിക്കാറില്ല.

പഴങ്ങളും പച്ചക്കറികളും ജ്യൂസ് രൂപത്തിൽ കഴിക്കാറില്ല. ജ്യൂസാക്കുമ്പോൾ ഫൈബറിന്റെ അളവ് കുറയുന്നതാണ് കാരണം.

7–8 മണിക്കൂർ ദിവസവും ഉറങ്ങും. ചർമകോശങ്ങളുടെ പുനരുജ്ജീവനത്തിന് ഇത് അത്യാവശ്യമാണ്.

വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചർമത്തിന്റെ തിളക്കവും ഉറപ്പാക്കുമെന്നാണ് മാധുരിയുടെ പക്ഷം.

ദിനചര്യ പോലെ ചർമസംരക്ഷണത്തിനായി ഒരു ശൈലിയുണ്ട്. രാത്രി മേക്കപ് നീക്കം ചെയ്യാതെ ഉറങ്ങാനായി പോകാറില്ല.

ക്ലെൻസര്‍, ടോണർ, മോയിസ്ച്വറൈസർ എന്നിവയുടെ ഉപയോഗശേഷം ഒരു സൺസ്ക്രീൻ പുരട്ടിയാണ് ചർമസംരക്ഷണം ആരംഭിക്കുന്നത്.