ഷാഹിദ് കപൂർ–മിറ രജ്പുത് ദാമ്പത്യം; മാതൃകയാക്കാൻ ചില കാര്യങ്ങൾ

സന്തുഷ്ടമായ ദാമ്പത്യത്തിലൂടെ മാതൃകയായവരാണ് ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യം മിറ രജ്പുത്തും. ഇവരുടെ ജീവിതത്തിൽനിന്നു മാതൃകയാക്കാവുന്ന ചില കാര്യങ്ങൾ ഇതാ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2021 learn-these-things-from-mira-rajputh-shahid-kapoor-marriage-for-a-powerful-relationship 3jneeovd304ksngbr81rn8n72t 7firalm5hoqlj40ju9uvtaso74

പരസ്പര ബഹുമാനം

വിയോജിപ്പുകൾ ഉള്ളപ്പോഴും അതു രണ്ടു പേരുടെയും വ്യക്തിത്വത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഈ ദമ്പതികൾ ശ്രദ്ധിക്കുന്നു

ആദ്യം പങ്കാളി

മറ്റെന്തിനെക്കാളും പ്രാധാന്യം പങ്കാളിക്ക് നൽകുക എന്നതാണ് ഷാഹിദ്-മിറ ദമ്പതികളുടെ രീതി. ജീവിതത്തിൽ ഏതു ഘട്ടത്തിലും ആദ്യ പ്രധാന്യം പങ്കാളിക്കാണ്

അഭിപ്രായങ്ങൾ

എല്ലാ വ്യക്തികൾക്കും അവരവരുടേതായ അഭിപ്രയങ്ങൾ ഉണ്ടാവാം. ഇതു തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ദാമ്പത്യത്തിൽ അനിവാര്യമാണ്.

ഒന്നിച്ചിരിക്കാൻ സമയം

തിരക്കുകൾ കഴിഞ്ഞശേഷം പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാം എന്നു വിചാരിക്കരുത്. യാത്ര പോവാനും ഒന്നിച്ചിരിക്കാനും സമയം കണ്ടെത്തണം.

ഞങ്ങൾ

ഇവർ സംസാരിക്കുമ്പോൾ ‘ഞാൻ’ എന്നതിനേക്കാൾ ‘ഞങ്ങൾ’ എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. പങ്കാളികൾ ഒന്നാണ് എന്ന മനോഭാവം എപ്പോഴും വേണം.

പിന്തുണ

പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തുമ്പോഴെല്ലാം മിറ നൽകുന്ന പിന്തുണയെക്കുറിച്ച് ഷാഹിദ് വാചാലനാകാറുണ്ട്.