ബോളിവുഡിന്റെ ഫാഷൻ കിങ് എന്ന വിശേഷണം നേടിയിട്ടുള്ള താരമാണ് രൺവീർ സിങ്.

content-mm-mo-web-stories-life-style ranveer-singh-style-statement content-mm-mo-web-stories content-mm-mo-web-stories-life-style-2022 5c6lb4hqffovl2g04t8il9lo8s 49jlsg3g0ugc5o5emogkqh81ra

ഏതു വസ്ത്രവും പരീക്ഷിക്കാൻ രൺവീര്‍ പ്രകടിപ്പിക്കുന്ന ധൈര്യം നിരവധി പ്രശംസ നേടിയിട്ടുണ്ട്.

വിചിത്രമായ ലുക്കുകളിൽ പൊതുവേദികളിലെത്തി ആരാധകരെയും ഫാഷൻ ലോകത്തെ ഞെട്ടിച്ച ചരിത്രവും താരത്തിനുണ്ട്.

ഗൂച്ചി എന്ന ആഗോള ഫാഷൻ ബ്രാൻഡ് അവരുടെ ഇന്ത്യൻ മുഖമായി അവതരിപ്പിക്കുന്നത് രൺവീറിനെയാണ്.

ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.

വസ്ത്രധാരണത്തിന്റെ പേരിൽ അഭിനന്ദനം മാത്രമല്ല പരിഹാസവും ഈ ബോളിവുഡ് സൂപ്പർ താരം നേരിട്ടിട്ടുണ്ട്.

കോമാളി എന്ന വിളികളുമായി പരിഹസിക്കാൻ ചിലർ ശ്രമിച്ചെങ്കിലും തന്റെ ഫാഷൻ ചോയ്സുകളിൽ താരം ഉറച്ച് നിന്നു.

ഫിറ്റ്നസിനും ഗ്രൂമിങ്ങിനും രൺവീർ നല്‍കുന്ന പ്രധാന്യവും അഭിനന്ദനാർഹമാണ്.

ഇന്ത്യന്‍ യുവത്വത്തിന്റെ ഫാഷന്‍ ചോയ്സുകളിൽ രൺവീറിനുള്ള സ്വാധീനം ശക്തമാണ്.

ബോളിവു‍ഡ് ഫാഷൻ കിങ് എന്ന വിശേഷണത്തിന് രൺവീറിനോളം അർഹതയുള്ള മറ്റൊരാളും നിലവിലില്ലെന്ന് നിസംശയം പറയാം