ഫർഹാൻ അക്തർ– ഷിബാനി ദണ്ഡേക്കർ വിവാഹചിത്രങ്ങൾ

ഫെബ്രുവരി 19ന് ആയിരുന്നു നടൻ ഫർഹാൻ അക്തറിന്റെയും ഗായിക ഷിബാനി ദണ്ഡേക്കറിന്റെയും വിവാഹം.

content-mm-mo-web-stories-life-style content-mm-mo-web-stories pkmp80gouf99sbhqe7i6k2mqb content-mm-mo-web-stories-life-style-2022 17rattvm9c3o9ki3u1r78csmrt farhan-and-shibani-wedding-photos

വസ്ത്രധാരണം കൊണ്ടും കളർ തീം കൊണ്ടും ഇവരുടെ വിവാഹചടങ്ങുകള്‍ ശ്രദ്ധേയമായി.

കോർസെറ്റും മെർമെയ്ഡ് സ്കർട്ടുമുള്ള ചുവപ്പ് ലെഹങ്ക –ഗൗൺ അണിഞ്ഞാണു വധു താരമായത്.

3 മീറ്ററോളം പിന്നിലേക്കു നീണ്ടുകിടന്നിരുന്നു സ്കർട്ട് ട്രെയിൻ ആയിരുന്നു ഉണ്ടായിരുന്നത്. ‌

ഒപ്പം ധരിച്ചിരുന്ന ബ്രൈഡൽ വെയ‌്‌ലിനാകട്ടെ 8 അടി വീതിയും 5 മീറ്റർ നീളവുമുണ്ടായിരുന്നു.

മാണിക്യക്കല്ലുകളിൽ തീർത്ത കമ്മൽ മാത്രമായിരുന്നു ഏക ആഭരണം.

വധുവിന്റെ വസ്ത്രവുമായി ചേർന്നു നിൽക്കുന്ന രീതിയിലാണു വിവാഹവേദി ഒരുക്കിയത്.

ബ്ലാസ് സ്യൂട്ട് ആയിരുന്നു വരൻ ഫർഹാൻ അക്തറിന്റെ വേഷം.

2015ൽ ഒരു ടിവി ഷോയുടെ സെറ്റിൽ വച്ചാണ് ഫർഹാനും ഷിബാനിയും പരിചയപ്പെടുന്നത്.