ലോക കോടീശ്വരന്റെ കാമുകി; ആരാണ് നടാഷ ബെസറ്റ്?

ഓസ്ട്രേലിയൻ സ്വദേശിയും ഹോളിവുഡ് നടിയുമായ നാടഷ ബസെറ്റിന്റെ പേര് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

content-mm-mo-web-stories-life-style content-mm-mo-web-stories 412kgnlnsos13sa182fe63h3en content-mm-mo-web-stories-life-style-2022 2cqt0drtbrlbndv6a8cepciulh natasha-bassett-girl-friend-of-elon-musk

ലോക സമ്പന്നനും ടെസ്‍ല ആൻഡ് സ്പേസ് എക്സ് കമ്പനിയുടെ സിഇഒയുമായ ഇലോൺ മസ്ക് ആണ് ഇതിനു കാരണം.

മസ്ക്കും കാമുകിയും അവധിയാഘോഷിക്കാൻ ഒരു സ്വകാര്യ ദ്വീപിലേക്കു പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാൽ മസ്ക്കിന്റെ ഈ പുതിയ കാമുകി ആരാണെന്ന് കണ്ടെത്താനുള്ള പാപ്പരാസികളുടെ ശ്രമം വിജയിച്ചില്ല.

എന്നാൽ മസ്ക്കിനൊപ്പം പ്രൈവറ്റ് ജെറ്റിൽ നടാഷ പറന്നിറങ്ങിയതോടെ ഇത് ആരാണെന്ന് ചോദ്യത്തിന് ഉത്തരമായി.

നേരത്തെ പരിചയുണ്ടായിരുന്നെങ്കിലും മുൻ പ്രണയിനി ഗ്രിംസുമായി മസ്ക് വേർപിരിഞ്ഞപ്പോഴാണ് നടാഷ പ്രണയം വെളിപ്പെടുത്തിയത്

2017ൽ റിലീസ് ചെയ്ത, ഗായികയും അഭിനേത്രിയുമായ ബ്രിട്നി സ്പിയേഴ്സിന്റെ ബയോപിക്കിൽ നായികയായിരുന്നു നടാഷ.

ഈ ചിത്രത്തിന്റെ പ്രീമിയറിൽ വച്ചാണ് മസ്ക്കും നടാഷയും ആദ്യമായി കണ്ടുമുട്ടിയതെന്ന് റിപ്പോർട്ടുകൾ.

50കാരൻ മസ്കിനെ പ്രണയിക്കാൻ 27കാരിയായ നടാഷയെ പ്രേരിപ്പിച്ചത് അയാളുടെ സമ്പത്ത് ആണെന്ന് വിമർശനമുർന്നു.

എന്നാൽ മസ്ക്കിന്റെ ബുദ്ധിശക്തിയും യുക്തിഭദ്രമായ ചിന്തകളുമാണ് പ്രണയം തോന്നാൻ കാരണമെന്ന് നടാഷ പ്രതികരിച്ചു.

വൈകാതെതന്നെ മസ്ക്–നടാഷ വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.