ബലൂൺ വിൽപ്പനക്കാരി മലയാളി മങ്കയായി; വൈറൽ ഫോട്ടോഷൂട്ട്

കണ്ണൂർ അണ്ടല്ലൂർക്കാവ് ഉത്സവത്തിനിടയിലാണ് ഫൊട്ടോഗ്രഫർ അർജുൻ കൃഷ്ണന്റെ ശ്രദ്ധ ബലൂണ്‍ വിൽപ്പനക്കാരിയിൽ പതിയുന്നത്.

content-mm-mo-web-stories-life-style rajasthani-girl-make-over-photoshoot-goes-viral content-mm-mo-web-stories 7bmvfau38m94gr34cpjgedne9v 6k39hd1jsc21edi19dr7ik5nhi content-mm-mo-web-stories-life-style-2022

ബലൂണുകൾക്കും ലൈറ്റുകൾക്കും ഇടയിൽ അവൾ നില്‍ക്കുന്നതു കണ്ടപ്പോൾ ഫൊട്ടോഗ്രഫറായ അർജുന്റെ മനസ്സിൽ മികച്ചൊരു ചിത്രം തെളിഞ്ഞു.

വൈകിയില്ല ക്യാമറയെടുത്ത് ഒറ്റ ക്ലിക്ക്. തീഷ്ണമായ നോട്ടത്തോടെ അവൾ നിൽക്കുന്ന മനോഹരമായ ഫോട്ടോ ലഭിച്ചു.

ആ ഫോട്ടോ അവൾക്കും അമ്മയ്ക്കും കാണിച്ചുകൊടുത്തു. രണ്ടു പേർക്കും സന്തോഷം. അവളുടെ പേര് കിസ്ബു, രാജസ്ഥാൻ സ്വദേശി.

കിസ്ബുവിന്റെ ഫോട്ടോ അർജുൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കിസ്ബുവിനെ മോഡലാക്കി മേക്കോവർ ഷൂട്ട് ചെയ്യാനുള്ള താൽപര്യം അറിയിച്ച് അധികം വൈകാതെ വിളിയെത്തി.

സ്റ്റൈലിസ്റ്റ് രമ്യ നൽകിയ മേക്കോവറിൽ കിസ്ബു വീണ്ടും അര്‍ജുന്റെ ക്യാമറയ്ക്ക് മുന്നിൽ.

സെറ്റ് സാരി, പാവാടയും ബ്ലൗസും എന്നിവ ധരിച്ച്, ട്രഡീഷനൽ ആഭരണങ്ങളും കുപ്പിവളകളും അണിഞ്ഞ് കിസ്ബു മലയാളി മങ്കയായി.

ഈ മേക്കോവർ ചിത്രങ്ങൾക്കും നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. മാത്രമല്ല കിസ്ബുവിനെ തേടി കൂടുതൽ അവസരങ്ങളെത്തി.