ആരോഗ്യമുള്ള ചർമത്തിന് രാകുലിന്റെ ബനാന ഫെയ്സ് മാസ്ക്

സൗന്ദര്യസംരക്ഷണത്തിനായി പ്രകൃതിദത്ത മാർഗങ്ങൾ പിന്തുടരാനാണ് നടി രാകുൽ പ്രീത് സിങ്ങിന് ഇഷ്ടം.

content-mm-mo-web-stories-life-style content-mm-mo-web-stories rakul-preet-singh-banana-face-maks content-mm-mo-web-stories-life-style-2022 6bhaagapi49na5vfbf4eg1c84m 5d7cie87i8bqs690ajqs4m8nge

ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനായി ഇത്തരത്തിലുള്ള പല വഴികൾ താരം പരീക്ഷിക്കാറുണ്ട്.

ഇതിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ ബനാന മാസ്ക് എന്നായിരിക്കും രാകുലിന്റെ ഉത്തരം.

എങ്ങനെയാണ് ബനാന ഫെയ്സ് മാസ്ക് തയാറാക്കുന്നതെന്ന് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു

പഴം ഉടച്ചെടുത്ത് അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കണം. അതിലേക്ക് അര ടീസ്പൂൺ തേൻ ചേർക്കുക.

ഇതെല്ലാം നന്നായി മിക്സ് ചെയ്തെടുത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ തുടച്ചുമാറ്റാം.

ചർമത്തിന്റെ തിളക്കവും മൃദുത്വവും നിലനിർത്താൻ ബനാന ഫെയ്സ് മാസ്ക് ഫലപ്രദമാണ് താരം പറയുന്നു.