വിവാഹനിശ്ചയത്തിന് ആര്യ രാജേന്ദ്രൻ ഒരുങ്ങിയതിങ്ങനെ

എകെജി സെന്ററിൽ വച്ചായിരുന്നു ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹനിശ്ചയം.

mayor-arya-rajendran-engagement-look content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 3hn7647svu0uepedtvaqfo1tv7 50rsoa06ok1snndt77ebt1hrs5

റോയൽ ബ്ലൂ ഗൗൺ ആയിരുന്നു ആര്യയുടെ വേഷം. മനോഹരമായി ഒരുങ്ങിയാണ് ആര്യ വേദിയിലേക്ക് എത്തിയത്.

തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള ഫെയർ ബ്യൂട്ടി സലൂണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ വിജി ആണ് ആര്യയെ ഒരുക്കിയത്.

ന്യൂഡ് മേക്കപ്പ് ആയിരുന്നു ചെയ്തത്. യഥാര്‍ഥ സ്കിൻ ടോണിൽ മേക്കപ് ചെയ്യുന്ന രീതിയാണിത്.

സിംപിൾ ലുക്ക് നിലനിർത്തി കാഴ്ചയിൽ സവിശേഷത തോന്നിപ്പിക്കാൻ സാധിക്കുന്നു. കണ്ണുകളിലും ചുണ്ടിലും ഇതേ പാറ്റേൺ ആണ്.

ഹെയർ സ്റ്റൈലിലും മിനിമലിസ്റ്റിക് രീതി പിന്തുടർന്നു. മുടിയുടെ സ്വാഭാവിക ഭംഗി എടുത്തുകാണിക്കാനായിരുന്നു ശ്രമം.

ആര്യയുമായി സ്റ്റൈലിസ്റ്റ് വിജിക്ക് മുൻപരിചയമുണ്ട്. ഈ ലുക്കിന് അഭിനന്ദനങ്ങൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

18 വർഷമായി ബ്യൂട്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്നു. സിനിമ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരുടെ സ്റ്റൈലിസ്റ്റ് ആണ്.