കരിക്കിൻ വെള്ളം, അരിപ്പൊടി, തേൻ; യാമിയുടെ ‘തനി വഴി’

‌സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്ന രീതിയിലാണു യാമി ഗൗതമിന്റെ ചർമ സംരക്ഷണം.

1k39nj63g4m50al6ca33eb0mom content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 actress-yami-gautam-beauty-tips 4v2rundt9a2lhca309jcve3kl5

യാമി പരമാവധി നാച്യുറൽ രീതികൾ ഇതിനായി പരീക്ഷിക്കുന്നു. അതിൽ ചിലത് ഇതാ.

കരിക്കിൻ വെള്ളം

ഫേഷ്യലിനുശേഷവും മുഖത്തിന് ഉന്മേഷം ആവശ്യണ്ടെന്ന് തോന്നുമ്പോഴും കരിക്കിൻ വെള്ളമാണ് മുഖം കഴുകാൻ ഉപയോഗിക്കുന്നത്.

അരിപ്പൊടി പാക്

അരിപ്പൊടിയും യോഗർട്ടും മിക്സ് ചെയ്ത് മുഖത്തിടുന്നത് താരത്തിന്റെ പ്രിയപ്പെട്ട ഫെയ്സ് പാക് ആണ്.

തേൻ ഫെയ്സ് പാക്

തേൻ, റോസ് വാട്ടർ, ഗ്ലിസറിൻ, ചെറുനാരങ്ങ നീര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ഫെയ്സ് പാക് ആണ് മറ്റൊന്ന്

കൺപീലികൾ

കാസ്റ്റർ ഓയിൽ, വിറ്റാമിൻ ഇ ഓയിൽ, അലൊവേര ജെൽ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് കൺപീലികളിൽ ഉപയോഗിക്കുന്നത്.

ചുണ്ടുകൾക്ക് നെയ്യ്

സാധ്യമാകുമ്പോഴെല്ലാം ചുണ്ടിൽ ലിപ് ബാമിന് പകരം നെയ്യ് ഉപയോഗിക്കും. രാസവസ്തുക്കൾ ഒഴിവാക്കി സൗന്ദര്യസംരക്ഷണത്തിനായി ആണിത്.