സെക്സി ടാഗിൽ അറിയപ്പെടാനാണ് താൽപര്യമെന്ന് മലൈക അറോറ

‘സൗമ്യ’ എന്നതിനേക്കാൾ ‘സെക്സി’ എന്ന് അറിയപ്പെടാനാണ് താൽപര്യമെന്ന് നടി മലൈക അറോറ.

content-mm-mo-web-stories-life-style content-mm-mo-web-stories 1qcdeplehujcvdhvtc30bs9kjf content-mm-mo-web-stories-life-style-2022 actress-malaika-arora-on-fashion-policing 5ognqle0dedbdkblpm803pmhdb

വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു പരാമർശം.

ട്രോളുകളും വിമർശനങ്ങളും ആദ്യമൊക്കെ അലട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും മലൈക.

ഫർഹാൻ അക്തർ–ഷിബാനി ദണ്ഡേകർ താരദമ്പതികളുടെ വിവാഹത്തിന് മലൈക ധരിച്ച വസ്ത്രമാണ് വിവാദത്തിലായത്.

ഇതു മുൻനിര്‍ത്തി മലൈകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിരവധി കമന്റുകൾ ഉണ്ടായി.

48കാരി മലൈക ഫാഷൻ ചോയിസുകൾ കൊണ്ട് ആരാധകരെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട്.

അൾട്രാ ഹോട്ട് വിശേഷണങ്ങളുള്ള വസ്ത്രം ധരിക്കാൻ താരം മടി കാണിക്കാറില്ല.

തനിക്കെതിരെയുള്ള വിമർശനം ആളുകളുടെ ഇരട്ടത്താപ്പിന് ഉദാഹരണമാണെന്നാണ് താരത്തിന്റെ നിലപാട്