പ്രായം 72, കണ്ടാൽ തോന്നില്ല; വേരയുടെ യുവത്വത്തിന്റെ രഹസ്യം!

അമേരിക്കൻ ഫാഷൻ ഡിസൈനർ വേര വാങ്ങിന് 72 വയസ്സുണ്ട്. പക്ഷേ അതു വിശ്വസിക്കാൻ എളുപ്പം സാധിക്കണമെന്നില്ല.

content-mm-mo-web-stories-life-style 6eb49fspv98p56cvlsllh5bph0 content-mm-mo-web-stories content-mm-mo-web-stories-life-style-2022 72-year-old-ameican-designer-vera-wang-beauty-secrets 574tgffsd3l7g6ricmef2bcj49

എന്താണിതിന്റെ രഹസ്യം എന്ന ചോദ്യത്തിന് പല അഭിമുഖങ്ങളിലായി വേര മറുപടി നൽകിയിട്ടുണ്ട്. അവ എന്താണെന്നു നോക്കാം.

വ്യായാമം

ലളിതമായ വ്യായാമം കുറച്ചുസമയം കൃത്യമായി ചെയ്യുന്നതാണ് വേരയുടെ രീതി. ഗോൾഫ് കളിയും സൈക്കിൾ ചവിട്ടലുമാണ് മറ്റൊരു പ്രധാന വ്യായാമം.

ഡയറ്റ്

എല്ലാ ഭക്ഷണവും കഴിക്കും പക്ഷേ ഒന്നും അമിതമാകില്ല. കോഴിയിറച്ചി, മത്സ്യം, ബ്രൗൺ റൈസ്, ബ്രാകോളി, സലാഡുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുന്നു.

ഏതാനും വർഷമായി ശീതള പാനീയങ്ങൾ ഒന്നും കഴിക്കാറില്ല. എന്നാൽ ദിവസവും രാത്രി വോഡ്ക കോക്ടെയ്ൽ കുടിക്കുന്ന ശീലമുണ്ട്.

സ്വയം പരിചരണം

ചൂടുവെള്ളത്തിലുള്ള ദൈർഘ്യമേറിയ കുളി മുടക്കാറില്ല. ശരീരവും മനസ്സും സമാധാനമായിരിക്കാൻ ഈ സമയം ഫലപ്രദമാണ്.

അതിനുശേഷം മുടിക്കും ചർമത്തിനും ആവശ്യമായ പരിചരണം നൽകി സൗന്ദര്യസംരക്ഷണം ഉറപ്പാക്കുന്നു.

ഉറക്കം

കൃത്യനിഷ്ഠയോടെ, ആവശ്യത്തിന് ഉറങ്ങാൻ സാധിച്ചാൽ ഓരോ ദിവസവും കൂടുതൽ ഊർജസ്വമാകും.

ദഹനം, ചർമ കോശങ്ങളുടെ പുനരുജ്ജീവനം തുടങ്ങി നിരവധി കാര്യങ്ങൾ ശരിയായി നടക്കാൻ ഉറക്കം ആവശ്യമാണ്.

ഫാഷൻ

ട്രെൻഡി വസ്ത്രധാരണമാണ് വേരയുടെ മുഖമുദ്ര. വേര തന്റെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കുന്നു. പുതിയ ഫാഷൻ പരീക്ഷിക്കുന്നു.