സണ്ണി ലിയോണിയുടെ നിത്യയവ്വനത്തിനു പിന്നിൽ

മനോഹരമായി മേക്കപ് ചെയ്ത്, ഊർജസ്വലതയോടെ തിളങ്ങുന്ന സണ്ണി ലിയോണിനെയാണ് എപ്പോഴും കാണാനാവുക.

content-mm-mo-web-stories-life-style content-mm-mo-web-stories 2c8kj8bpcnlj10494il3smah05 content-mm-mo-web-stories-life-style-2022 578al8b78n6vq27erh4v81gq2q actress-sunny-leone-beauty-secrets

കൃത്യമായ പരിചരണത്തിലൂടെയാണ് സണ്ണി ചർമത്തിന്റെ തിളക്കവും മൃദുത്വവും കാത്തുസൂക്ഷിക്കുന്നത്.

ഭക്ഷണം

സൗന്ദര്യസംരക്ഷണം ഭക്ഷണ ക്രമീകരണത്തിലൂടെയാണ് തുടങ്ങുന്നതെന്ന് സണ്ണി വിശ്വസിക്കുന്നു.

പഴങ്ങളും പച്ചക്കറികളും സമ്പന്നമായ സാലഡുകൾക്കാണ് മെനുവിൽ മുഖ്യ സ്ഥാനം. ജങ്ക് ഫുഡിനോട് താരം ‘നോ’ പറയുന്നു.

ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നു. ഇതിലൂടെ ശരീരത്തിലും ചർമത്തിലും ആവശ്യത്തിന് ജലാംശം ഉറപ്പാക്കാനാവുന്നു.

ബ്രാൻഡ് ക്വാളിറ്റി

ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ബ്രാന്റഡ് ഉത്പന്നങ്ങൾക്ക് മാത്രമേ താരത്തിന്റെ മേക്കപ് സെറ്റിൽ സ്ഥാനമുള്ളൂ.

മേക്കപ് റിമൂവൽ

മേക്കപ് നീക്കം ചെയ്യുന്നതിൽ വരുത്തുന്ന അശ്രദ്ധ സൗന്ദര്യ സംരക്ഷണത്തിലെ വലിയ തെറ്റായാണ് സണ്ണി കാണുന്നത്.

ഇൻസ്റ്റന്റ് പോർ ക്ലെൻസറുകൾ ഉൾപ്പടെ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയശേഷമാണ് ഉറങ്ങാൻ കിടക്കുക.

മുഖം തണുത്തവെള്ളത്തിൽ വൃത്തിയായി കഴുകേണ്ടതിന്റെ പ്രാധാന്യം താരം എടുത്തു പറയാറുണ്ട്.