കെയ്റ്റ് രാജകുമാരിയെപ്പോലെ സുന്ദരിയാകാം

സുന്ദര ചർമത്താൽ അനുഗ്രഹീതയാണ് ഇംഗ്ലണ്ടിലെ കെയ്റ്റ് മിഡിൽടൺ രാജകുമാരി. അവരുടെ സൗന്ദര്യത്തിന് നിരവധി ആരാധകരുണ്ട്.

content-mm-mo-web-stories-life-style duchess-of-cambridge-kate-middleton-beauty-tips content-mm-mo-web-stories content-mm-mo-web-stories-life-style-2022 4j3v6glam8va4akp1mihm0kb46 3o6ba50nmlhp8rc610e8h9pe12

രാജകൊട്ടാരത്തിലെ ഉത്തരവാദിത്തങ്ങൾ, മൂന്ന് മക്കളുടെ അമ്മ ഇങ്ങനെയുള്ള തിരക്കുകൾക്കൊന്നും ആ സൗന്ദര്യത്തിൽ മങ്ങലേൽപ്പിക്കാനായിട്ടില്ല.

ദൈനംദിന ജീവിതത്തിൽ കെയ്റ്റ് പിന്തുടരുന്ന മൂന്നു കാര്യങ്ങളാണ് സൗന്ദര്യസംരക്ഷണത്തിന് അവരെ സഹായിക്കുന്നത്.

മുഖത്തിന്

വിറ്റാമിൻ സി നിറഞ്ഞ റോസ്ഹിപ് ഓയിലാണ് കെയ്റ്റ് രാജകുമാരി സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നാണ് രാജകുടുംബത്തിൽ നിന്നുള്ള വൃത്താന്തം.

പനിനീർ പൂവിന്റെ ഉള്ളിലുള്ള ഭാഗമാണ് ഈ ഫെയിസ് ഓയിൽ തയാറാക്കാനായി ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം ചർമത്തിന് മൃദുത്വം തിളക്കവും നൽകുന്നു.

തലമുടിക്ക്

എപ്പോഴും നല്ല ഗ്ലാമറോടെ തിളങ്ങാൻ കെയ്റ്റിനെ സഹായിക്കുന്നതിൽ അവരുടെ സുന്ദരമായ മുടിക്ക് നല്ല പങ്കുണ്ട്.

ഏറെ പ്രശംസ ലഭിച്ചിട്ടുള്ള കെയ്റ്റിന്റെ മുടിയുടെ സൗന്ദര്യത്തിനു പിന്നിൽ റിച്ചാർഡ് വാർഡ് എന്നയാളാണ്.

അദ്ദേഹം തയാറാക്കുന്ന സൾഫേറ്റ് ഫ്രീ ഷാംപുവാണ് കെയ്റ്റ് രാജകുമാരിയുടെ മുടിക്ക് തിളക്കവും ആരോഗ്യവും സമ്മാനിക്കുന്നത്.

നഖം

നഖങ്ങളുടെ ലുക്കും എലഗന്റ്സും പുതുമയോടെ നിലനിർത്താൻ നെയിൽ പോളിഷിനായി ന്യൂഡ് കളർ തിരഞ്ഞെടുക്കുക എന്നതാണ് മാർഗം.