തുറിച്ച് നോക്കല്ലേ, ഇഷ്ടമുള്ളത് ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്

ഫോട്ടോഷൂട്ടുമായി മേക്കപ് ആർട്ടിസ്റ്റ് ടോണി മൈക്കിൾ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 1mppp9o78p8qpqnppdpuesj8bk 35l7gacplak2ulj0hbv1j8qtqa make-up-artist-tony-photoshoot-right-to-dress-freely

സത്വബോധം ഉയർത്തി പിടിച്ചു ജീവിക്കാനും ഇഷ്ടമുള്ളത് ധരിക്കാനും എല്ലാവർക്കുമുള്ള അവകാശത്തെ ഓർമിപ്പിക്കാനാണ് ടോണി ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിട്ടത്.

തിരുവനന്തപുരം ചാല മാർക്കറ്റ് ആയിരുന്നു ലൊക്കേഷൻ.

കമ്പിളി കൊണ്ടുള്ള കറുപ്പ് മിഡ് ലെങ്ത് ഗൗണും സ്റ്റോക്കിങ്ങ്സുമായിരുന്ന വേഷം.

ഗ്ലൗസ്, ബെൽറ്റ്, ഹീൽഡ് ബൂട്ട് എന്നിവ ആക്സസറൈസ് ചെയ്തു. ഹാൻഡ് ബാഗും ഉണ്ട്.

തങ്ങളെപ്പോലെയുള്ള നിരവധിപ്പേർക്ക് മുന്നോട്ട് വരാനും കഴിവ് പ്രകടിപ്പിക്കാനും ധൈര്യം പകരുക എന്ന ലക്ഷ്യവും ഫോട്ടോഷൂട്ടിന് ഉണ്ടെന്ന് ടോണി.

വ്യത്യസ്തരായി ജനിച്ചു എന്നതുകൊണ്ട് നേരിടേണ്ടി വരുന്ന കളിയാക്കലുകൾ ഭയന്ന് സമൂഹത്തിൽനിന്നും ഒളിച്ചോടുന്ന നിരവധിപ്പേരുണ്ട്.

എത്ര കഴിവ് ഉണ്ടെങ്കിലും അവർക്ക് അതു പുറത്തെടുക്കാൻ അവസരം ലഭിക്കാറില്ല.

സമൂഹത്തിന്റെ കൊത്തിപ്പറിക്കുന്ന നോട്ടങ്ങൾ കാരണം തളർന്നു പോയവർ നിരവധിയാണ്.

9 വർഷമായി ടോണി മേക്കപ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു. 10 വർഷം ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ ജോലി ചെയ്തശേഷമാണ് പാഷൻ പിന്തുടർന്ന് മേക്കപ് ആർട്ടിസ്റ്റ് ആകാൻ തീരുമാനിച്ചത്.