മുകേഷ് അംബാനിയുടെ ഭാവി മരുമകൾ രാധിക മെർച്ചന്റ് ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി.
മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിൽ ജിയോ വേൾഡ് സെന്ററിലായിരുന്നു പരിപാടി.
സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരെ ക്ഷണിച്ചിരുന്നു.
മുകേഷ്–നിത അംബാനി ദമ്പതികളുടെ ഇളയമകൻ ആനന്ദിന്റെ പ്രതിശുത്ര വധുവാണ് രാധിക.
നർത്തകി ഭാവന താക്കറിന്റെ ശിക്ഷണത്തിൽ രാധിക എട്ടു വർഷത്തോളം ഭരതനാട്യത്തിൽ പരിശീലനം നേടിയിട്ടുണ്ട്.
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും ഭരതനാട്യത്തിൽ പ്രാവീണ്യമുണ്ട്.
നടന്മാരായ സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, ക്രിക്കറ്റ് താരം സഹീർ ഖാൻ എന്നിവർ എത്തിയിരുന്നു.
പേരക്കുട്ടി പൃഥ്വി ആകാശ് അംബാനിയെ എടുത്ത് നിൽക്കുന്ന മുകേഷ് അംബാനിയുടെ ചിത്രം വൈറലായി.