വർണ്ണപ്പൂക്കൾ കൊണ്ട് തീർത്ത വസ്ത്രവുമായി ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ.
വേൾഡ് റെക്കോർഡ് അറ്റെമേറ്റ് ആൻഡ് ഇൻറർനാഷനൽ ഫാഷൻ ക്രേസി കോ ഷോയിലാണ് ഗൗൺ ശ്രദ്ധ നേടിയത്.
അജൂബ മേക്കോവറിന്റെ ഉടമ അജൂബ റെഹുമത്ത് ഈ ഗൗൺ ധരിച്ച് റാംപിലെത്തി.
5000ത്തോളം ചെറുതും വലുതുമായ കൃത്രിമ പൂക്കളും ഇലകളും ചിത്രശലഭങ്ങളുമാണ് ഗൗണിലുള്ളത്.
രണ്ടുപേർ നാലു ദിവസത്തിലേറെ സമയമെടുത്താണ് വസ്ത്രം ഒരുക്കിയത്.
2500 രൂപയോളം ഈ വസ്ത്രം ഒരുക്കാൻ ചെലവ് വന്നു.