2023ലെ മേക്കപ്പ് ട്രെൻ‌ഡുകൾ

content-mm-mo-web-stories-life-style content-mm-mo-web-stories 5gstbh65q1d4lbomb892vq2kjd content-mm-mo-web-stories-life-style-2023 4ec0sirp2gb9b9l55o6cicn3m9 best-makeup-trends-in-2023

സൈറൻ ഐ

ഗ്രീക്ക് പുരാണങ്ങളിൽ നാവികരെ വശീകരിക്കുന്ന, ചിറകുള്ള സുന്ദരികളാണ് സൈറനുകൾ. അതുപോലെ ആരെയും ആകർഷിക്കുന്ന തരത്തിൽ കണ്ണുകളുടെ അഴക് എടുത്തറിയിക്കുന്ന സൈറൻ ഐ ലുക്ക് 2023 ലെ മേക്കപ്പ് ട്രെൻഡിൽ ഏറ്റവും മുന്നിൽ തന്നെയുണ്ട്

Image Credit: Midjourney

ബാർബി കോർ

ഒരു സിനിമ ഫാഷൻ ലോകത്തെ മുഴുവൻ മാറ്റിമറിച്ച കാഴ്ചയും 2023 ലുണ്ടായി. വസ്ത്രത്തിൽ മാത്രമല്ല, മൊത്തത്തിലുള്ള ലുക്കിൽ പോലും ബാർബി എന്ന സിനിമയും പിങ്ക് നിറവും സ്റ്റൈലിന്റെ ഭാഗമായി.

Image Credit: Midjourney

ചെറി ലിപ്സ്

ചുണ്ടുകളുടെ മധ്യഭാഗം അൽപം തുടുത്തു നിൽക്കുന്നതുപോലെ തോന്നിപ്പിക്കുന്ന പ്രതീതിയാണ് ചെറി ലിപ്. ചുണ്ടുകൾക്ക് ഈ ആകൃതി നൽകാൻ‌ ട്രീറ്റ്മെന്റുകൾ ലഭ്യമാണ്. മറ്റു ട്രീറ്റ്മെന്റുകളെ അപേക്ഷിച്ച് സ്വാഭാവികമായി തോന്നുന്ന മാറ്റമാണ് ചെറി ലിപ് ട്രീറ്റ്മെന്റിന്റെ പ്രത്യേകത

Image Credit: Midjourney

ബ്ലഷ് ഡ്രേപ്പിങ്

മുഖത്തിന് കൂടുതൽ യുവത്വവും ഊർജസ്വലതയും തോന്നിപ്പിക്കാനും കവിൾത്തടങ്ങളെ ഹൈലൈറ്റ് ചെയ്യാനും ബ്ലഷ് സഹായിക്കും.

Image Credit: Midjourney

വെറ്റ് ലുക്ക്

മുടിയിഴകളിൽ നനവു തോന്നിപ്പിക്കുന്നത് ഫാഷനായിട്ട് അധികകാലമായിട്ടില്ല. മേക്കപ്പിന്റെ കാര്യത്തിലും ഇതേ ലുക്കിന് ധാരാളം ആരാധകരുണ്ടായ വർഷമാണ് 2023.

Image Credit: Midjourney

നിയോൺ നിറങ്ങൾ

ബോൾഡ് നിറങ്ങൾ കൊണ്ട് എവിടെയും ശ്രദ്ധാകേന്ദ്രമാക്കുന്ന നിയോൺ ഐ ഷാഡോ മേക്കപ്പ് കിറ്റിൽ സ്ഥിരമായി ഇടംപിടിച്ച വർഷമായിരുന്നു ഇത്.

Image Credit: Midjourney

ബ്ലീച്ച് ചെയ്ത പുരികങ്ങൾ

പുരികക്കൊടികളുടെ കറുപ്പ് സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കപ്പെട്ടിരുന്ന കാലത്തിനു മാറ്റം വന്നു. എന്നു മാത്രമല്ല ബ്ലീച്ച് ചെയ്ത, നിറം മങ്ങിയ പുരികങ്ങൾക്ക് കഴിഞ്ഞവർഷം ആരാധകർ ഏറെ ആയിരുന്നു.

Image Credit: Midjourney

ഉയർന്ന സ്വാഭാവിക പുരികങ്ങൾ

പുരികങ്ങൾ പല ആകൃതിയിൽ ത്രെഡ് ചെയ്യുന്നത് പുതുമയല്ലെങ്കിലും സ്വാഭാവിക ആകൃതിക്ക് വലിയ മാറ്റം വരുത്താത്ത പുരികങ്ങൾ ഇപ്പോഴും സ്റ്റൈൽ ലിസ്റ്റിൽനിന്നു പുറത്തു പോയിട്ടില്ല.

Image Credit: Midjourney

എംബലിഷ്ഡ് മേക്കപ്പ്

മുഖത്ത് പുരട്ടുന്ന മേക്കപ്പ് ഉൽപന്നങ്ങൾക്കു പുറമേ കൺപോളകളിലും പുരികങ്ങളിലുമൊക്കെയായി ഒട്ടിച്ചു വയ്ക്കുന്ന തിളക്കമുള്ള അലങ്കാരങ്ങൾ സൗന്ദര്യ ലോകത്ത് കാലങ്ങളായി കണ്ടുവരുന്ന ഒന്നാണ്. ഈ ട്രെൻഡിന് 2023ലും മാറ്റം വന്നിരുന്നില്ല.

Image Credit: Midjourney

ഇൻവിസിബിൾ ഐലൈനർ

ലളിതമായ രീതിയിൽ മേക്കപ്പ് ചെയ്യാനും എന്നാൽ ലുക്കിൽ ഒട്ടും കുറവു വരാതിരിക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രത്യക്ഷത്തിൽ കാണാനാവാത്ത ഇൻവിസിബിൾ ഐ ലൈനർ ലുക്ക്.

Image Credit: Midjourney

ലിപ് ഓയിൽ

ലിപ് ബാമുകൾക്കും ഗ്ലോസുകൾക്കും ഇടയിൽ നിൽക്കുന്നതാണ് ലിപ് ഓയിലുകൾ. ചുണ്ടിൽ പുരട്ടുന്ന, ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഉൽപന്നങ്ങളും ലിപ് കളറുകളും ഇഷ്ടപ്പെടാത്തവർക്ക് അനുയോജ്യമാണ് ഇതെന്ന് സൗന്ദര്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Image Credit: Midjourney

ലിപ് ഗ്ലോസ് നെയിൽസ്

പേരു കേൾക്കുമ്പോൾ പരസ്പരവിരുദ്ധമായി തോന്നുമെങ്കിലും ധാരാളം ആളുകളെ ഈ വർഷം ആകർഷിച്ച ഒരു സൗന്ദര്യ ട്രെൻഡാണ് ഇത്. ലിപ് ഗ്ലോസ് പോലെ പേസ്റ്റൽ പിങ്ക് നിറങ്ങളിൽ നഖങ്ങൾക്ക് തിളക്കമുള്ള ടെക്സ്ചർ നൽകുകയാണ് ചെയ്യുന്നത്.

Image Credit: Midjourney