അത്യാഡംബരം ബ്രൂണൈ രാജകുമാരന്റെ വിവാഹം

brunei-prince-royal-wedding-reaches-climax content-mm-mo-web-stories-life-style content-mm-mo-web-stories 3o79bq4a0aqf3l0h37h8ed5qbv 6vtctuu1mihmf8k0kpsft327cg content-mm-mo-web-stories-life-style-2024

32കാരനായ അബ്ദുൾ മതീൻ 29 കാരിയായ യാങ് മുളിയ അനിഷ റോസ്നയെ വിവാഹം ചെയ്തു..

ജനുവരി 7 ന് ഖതം ഖുറാൻ എന്നറിയപ്പെടുന്ന പരമ്പരാഗത മുസ്ലീം ചടങ്ങോടെയാണ് രാജകീയ വിവാഹ ആഘോഷങ്ങൾ തുടങ്ങിയത്

വിവാഹത്തിന് വെളുത്ത ഹിജാബും പരമ്പരാഗത മലായ് വിവാഹ വസ്ത്രമായ വെള്ള ബാജു കുറുംഗുമാണ് വധു ധരിച്ചത്

ജനുവരി 11 നാണ് ഔദ്യോഗിക ഇസ്ലാമിക ചടങ്ങുകൾ നടന്നത്. ബെർബെഡക് പെൻഗന്റിൻ ദിരാജ അഥവാ പൗഡറിങ് ചടങ്ങിൽ കടും ചുവപ്പ് മലായ് വിവാഹ വസ്ത്രത്തിലാണ് ചടങ്ങിൽ വധൂവരൻമാരെത്തിയത്

ലോകത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ പാലസും സുൽത്താന്റെ വസതിയുമായ ഇസ്താന നൂറുൽ ഇമാനിൽ വെച്ചായിരുന്നു റിസെപ്ഷൻ ചടങ്ങുകൾ.

തലസ്ഥാന നഗരമായ ബന്ദർ സെരി ബെഗവാനിൽ വച്ച് രാജകീയമായ വിവാഹ ഘോഷയാത്ര നടന്നു. നിരവധി പേരാണ് തെരുവോരങ്ങളിൽ ദമ്പതികൾക്ക് ആശംസകളർപ്പിക്കാനായി തയാറായി നിന്നത്

ഏഷ്യയിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലർമാരിൽ ഒരാളായി ഒരിക്കൽ വാഴ്ത്തപ്പെട്ട, ‘ഹോട്ട് റോയൽ’ എന്ന് വിശേഷിപ്പിക്കുന്ന രാജകുമാരൻ മതീന് സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുണ്ട്

നിലവിൽ ബ്രൂണെ എയർഫോഴ്‌സിൽ ഹെലികോപ്റ്റർ പൈലറ്റായി സേവനമനുഷ്ഠിക്കുകയാണ് മതീൻ

വധു ഒരു ഫാഷൻ ബ്രാൻഡിന്റെ ഉടമയാണ്. മതീന്റെ പിതാവ് ബോൾകിയയുടെ പ്രധാന ഉപദേശകരില്‍ ഒരാളുടെ ചെറുമകളാണ് വധുവായ അനിഷ റോസ്ന എന്നും റിപ്പോർട്ടുകളുണ്ട്