തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ.
വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരുന്ന താരത്തിന്റെ പുത്തൻ ചിത്രമാണ് വൈറലായത്.
ഇത്തവണ വിവാഹ വേഷത്തിൽ അതി സുന്ദരിയായാണ് താരം എത്തിയത്.
മെറൂൺ സാരിയിൽ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് അനുപമ. ഗോൾഡൻ എംബ്രോയ്ഡറി സാരിക്ക് നൽകിയിട്ടുണ്ട്. പരമ്പരാഗത രീതിയിലാണ് ഒരുങ്ങിയത്.
ട്രഡീഷണൽ ആഭരണങ്ങളാണ് മാച്ച് ചെയ്തത്. ജിമിക്കി കമ്മലും ഗോൾഡനും മെറൂണും നിറത്തിലുള്ള വളകളും ധരിച്ചു.
തലയിൽ മുല്ലപ്പൂ ചൂടി സിംപിൾ ലുക്കിലാണ് അനുപമ എത്തിയത്. പരമ്പരാഗത രീതിയിലുള്ള താലിമാലയും ധരിച്ചിട്ടുണ്ട്.