ഉദ്ഘാടനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഹണിറോസ്
വ്യത്യസ്തമായ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാനാണ് എപ്പോഴും താരം ശ്രമിച്ചിട്ടുള്ളത്.
ഹണിറോസിന്റെ പുത്തൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ ഒരു ദേവതയെപ്പോലെയാണ് താരം എത്തിയത്.
ബ്രാലെറ്റും പാവാടയുമാണ് പെയർ ചെയ്തത്. നൂഡിൽ സ്ട്രാപ്പാണ് ബ്രാലെറ്റിന് നൽകിയത്.
ഹൈസ്ലിറ്റ് പാവാടയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ്. വസ്ത്രത്തിൽ ഗോൾഡൻ കളർ ഡിസൈനും നൽകിയിട്ടുണ്ട്.
വസ്ത്രത്തിലെ ഗോൾഡൻ എംബ്രോയ്ഡറിക്ക് മാച്ച് ചെയ്ത് ഗോൾഡൻ ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്.
ലോങ് ചെയിനും കമ്മലും വളകളുമെല്ലാം പരമ്പരാഗത ലുക്കിലുള്ളതാണ്. ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് ഹൈലൈറ്റ്.
ഇത്തവണ ചുരുണ്ട മുടിക്ക് പകരം സ്ട്രെയ്റ്റ് മുടി തന്നെയാണ് തിരഞ്ഞെടുത്തത്