ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ലക്ഷ്മി പ്രമോദ്
നിറവയറിലുള്ള ലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. സാരിയിൽ അതിസുന്ദരിയായാണ് ലക്ഷ്മി എത്തിയത്.
അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തതിന് പിന്നാലെയാണ് ഗർഭിണിയാണെന്ന വിവരം ലക്ഷ്മി ആരാധകരെ അറിയിച്ചത്. ഗർഭകാലത്തിന്റെ അവസാന നിമിഷങ്ങള്‍ ആഘോഷമാക്കുകയാണിപ്പോള്‍ നടി.
കോഫി ബ്രൗൺ നിറത്തിലുള്ള സാരിയിലാണ് ഫോട്ടോഷൂട്ട്. പ്ലെയിൻ സാരിയിൽ സിൽവർ സ്വീക്വൻസുള്ള ബോർഡർ നല്‍കിയിട്ടുണ്ട്.
ബ്ലൗസ് ലെസ് സ്റ്റൈലാണ് ചൂസ് ചെയ്തത്.
ട്രഡീഷണൽ ലുക്ക് ക്രിയേറ്റ് ചെയ്യാനാണ് താരം ശ്രമിച്ചത്. ഇതിനായി പരമ്പരാഗത ആഭരണങ്ങൾ സെലെക്ട് ചെയ്തിട്ടുണ്ട്.
ഗോൾഡൻ നിറത്തിലുള്ള വളകളും പാദസരവും കമ്മലുകളും ധരിച്ചിട്ടുണ്ട്.