ചൂട് കൂടി വരികയാണ്. വരും മാസങ്ങളിൽ ചൂട് കൂടുക എന്നല്ലാതെ കുറയുന്ന ലക്ഷണങ്ങൾ ഒന്നുമില്ല. ഇതോടെ പലതരം സൗന്ദര്യപ്രശ്നങ്ങളും നമ്മളെ തേടി എത്തുകയും ചെയ്യും
ചൂടു കാലത്ത് മുടിയിൽ നനവും അഴുക്കും ഉണ്ടാകുമ്പോൾ മുടിയുടെ ബലം ക്ഷയിക്കും. ഈ അവസരങ്ങളിൽ മുടിയുടെ ബലം കൂട്ടാൻ നമുക്ക് ചില തയാറെടുപ്പുകൾ എടുക്കുകയും വേണം.
ഇതിനെല്ലാമായി മികച്ച വഴികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. കഞ്ഞിവെള്ളവും, അരി കഴുകിയ വെള്ളവുമാണ് ആ സ്പെഷ്യൽ പൊടിക്കൂട്ടുകൾ.
കഞ്ഞിവെള്ളം. മുടിയുടെ അഴകിന് ഏറെ നല്ലതാണ് ഇത്. മുടിക്ക് ആവശ്യമായ പല പോഷകങ്ങളും കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
പുളിച്ച കഞ്ഞിവെള്ളമാണ് പൊതുവെ മുടിയ്ക്ക് ഏറ്റവും നല്ലത്. ഈ കഞ്ഞിവെള്ളത്തിൽ മുടി കഴുകുന്നത് മുടികൊഴിച്ചിലും താരനും തടയാൻ ഏറെ സഹായിക്കും.
കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ മുടിയ്ക്ക് പല ഗുണങ്ങളും നൽകും
തലേ ദിവസം എടുത്ത് വച്ച പുളിച്ച കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ഉരുളക്കിഴങ്ങും സവാളയും ചെറിയ കഷണങ്ങളാക്കി അരിഞ്ഞിടുക. രണ്ടും ഒരേ അളവിൽ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം എല്ലാം കൂടി മിക്സിയിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. ഈ മിശ്രിതം ഒരു കോട്ടൺ തുണിയിലൂടെ അരിച്ച് ആ നീര് വേണം തലയിൽ തേക്കാൻ. ഈ മിശ്രിതം തലയിൽ തേക്കാൻ സ്പ്രേ ബോട്ടിലോ അല്ലെങ്കിൽ പഞ്ഞിയോ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിൽ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം.