മുഖത്തെ ടാന്‍ നീക്കാന്‍ ഒരു പ്രകൃതിദത്ത ബ്ലീച്ച് തയാറാക്കാം

content-mm-mo-web-stories-life-style content-mm-mo-web-stories natural-honey-and-lemon-juice-solution-for-banishing-tan-and-dark-spots 405v5fshlhvnqbkg1pgr91qfad 3thadcq98hktvj14unsgl7rek2 content-mm-mo-web-stories-life-style-2024

Canva

അതികഠിനമായ ചൂടില്‍ വലയുന്ന സമയമാണ്. പുറത്തേക്കിറങ്ങിയാല്‍ ചർമം കരുവാളിക്കുന്നതും മുഖത്തും കൈകളിലുമെല്ലാം കറുത്ത പാടുകള്‍ വീഴുന്നതുമെല്ലാം തികച്ചും സാധാരണമായിക്കഴിഞ്ഞു

Canva

വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകളും മുഖത്തെ കരുവാളിപ്പുമെല്ലാം നീക്കം ചെയ്ത് സ്വാഭാവിക നിറം തിരികെ കൊണ്ടു വരാന്‍ ചില മാര്‍ഗങ്ങള്‍ നോക്കിയാലോ.

തേനും നാരങ്ങാനീരും

ചര്‍മത്തിലെ കറുത്ത പാടുകള്‍ നീക്കം ചെയ്യാൻ ഏറെ സഹായകമാകുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ മികച്ചൊരു പ്രതിവിധിയാണ് തേനും നാരങ്ങാനീരും. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പും ടാനും നീക്കം ചെയ്യാനും ബ്ലാക്ക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും തേന്‍-നാരങ്ങാനീര് കോമ്പോ ഉപയോഗിക്കാവുന്നതാണ്.

Image Credit: Canva

നാരങ്ങാനീര് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് തന്നെ നല്‍കും. നാരങ്ങ നീര് പിഴിഞ്ഞ് അതില്‍ കുറച്ച് തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം ചര്‍മത്തില്‍ പുരട്ടി 15-30 മിനിറ്റിനു ശേഷം ഏതെങ്കിലും നേരിയ ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. അതേസമയം എണ്ണമയമുള്ള ചര്‍മമുള്ളവര്‍ തേന്‍ ചര്‍മത്തില്‍ അധികനേരം വെക്കുന്നത് ഒഴിവാക്കണം.

Image Credit: Canva

പാലും തൈരും

പാലും തൈരും കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഗുണകരമാണ്. ലാക്റ്റിക് ആസിഡ് അടങ്ങിയ പാല്‍ മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് ജലാംശം നല്‍കാന്‍ സഹായിക്കും.

Image Credit: Canva

തണുപ്പിച്ച പാലില്‍ കറ്റാര്‍ വാഴ ജെല്‍ കൂടി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ കരുവാളിപ്പിന് ആശ്വാസവും കറുത്ത പാടുകള്‍ മാറുന്നതിന് സഹായകവുമാകുന്നു. പാല്‍ പോലെ കറ്റാര്‍ വാഴ ജെല്ലിനൊപ്പം തൈര് ചേര്‍ത്തും മുഖത്ത് പുരട്ടാവുന്നതാണ്. ടാന്‍ മാറാനും ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കാനും ഈ കോമ്പോ സഹായിക്കും.

Image Credit: Canva

സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമാക്കാം

സൂര്യപ്രകാശമേറ്റ് മുഖത്തും കൈകാലുകളിലുമുണ്ടാകുന്ന ടാന്‍ നീക്കം ചെയ്യാന്‍ പല വഴികള്‍ പരീക്ഷിക്കാമെങ്കിലും ടാന്‍ വരാതെ ശ്രദ്ധിക്കുകയെന്നത് തന്നെയാണ് ഏറ്റവും പ്രധാനം.

Image Credit: Canva

പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ പുരട്ടുക എന്നതാണ് അതില്‍ പ്രധാനം. SPF 21 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സണ്‍സ്‌ക്രീന്‍ തന്നെ തിരഞ്ഞെടുക്കുക. ഓരോ രണ്ട് മണിക്കൂറിലും വീണ്ടും ഉപയോഗിക്കുക. സൂര്യന്റെ ചൂട് ഏറ്റവുമധികമുള്ള സമയങ്ങളില്‍ (രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ) കഴിയുന്നതും നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതിരിക്കുക എന്നതും സണ്‍ ടാനില്‍ നിന്ന് രക്ഷപ്പെടാനുള്ളൊരു വഴിയാണ്

Image Credit: Canva