അധികാരത്തിന്റെ കരം പിടിച്ച ഭാര്യമാർ

content-mm-mo-web-stories-life-style content-mm-mo-web-stories rcala9fq1evlvmi9r0gdgh0h1 7dhc8026varaneiv59v19i0u6g content-mm-mo-web-stories-life-style-2024 from-sonia-gandhi-to-sunita-kejriwal-the-rise-of-women-in-power

സോണിയ ഗാന്ധി

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ്. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ഭാര്യ. രാജ്യത്തെ ആദ്യവനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരുമകൾ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള വനിത..

ഹർസിമ്രത് കൗർ ബാദൽ

ഒന്നാം മോദി സർക്കാരിൽ ഭക്ഷ്യ സംസ്കരണ, വ്യവസായമന്ത്രിയായിരുന്നു ഹർസിമ്രത് കൗർ ബാദൽ. ശിരോമണി അകാലിദൾ പാർട്ടിയിലെ അംഗമായ ഹർസിമ്രത് ഭട്ടിൻഡയിൽ നിന്നാണ് ലോക്സഭയിലെത്തിയത്. പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ പ്രസിഡന്റുമായ സുഖ്ബീർ സിങ് ബാദലിന്റെ ഭാര്യയാണ്.

Image Credit: Facebook

റാബ്‌റി ദേവി യാദവ്

മൂന്നു തവണ ബിഹാർ മുഖ്യമന്ത്രിയായിരുന്നു. ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ (എംഎൽസി) റാബ്‌റി ദേവി ഇപ്പോൾ ബിഹാറിലെ പ്രതിപക്ഷ നേതാവാണ്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യയാണ്

Image Credit: PTI

സുനിത കേജ്‌രിവാൾ

1994 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസസ് ഉദ്യോഗസ്ഥയായ സുനിത 22 വർഷം ആദായനികുതി വകുപ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ൽ സ്വമേധയാ വിരമിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യയാണ്. കേജ്‌രിവാൾ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ സുനിത മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് സുനിത പൊതുരംഗത്ത് സജീവമാകുന്നത്.

Image Credit: മനോരമ

ഡിംപിൾ യാദവ്

2022 ഡിസംബർ മുതൽ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഡിംപിൾ യാദവ്. മുമ്പ് കനൗജിൽ നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി. സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ. ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രിയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക-രക്ഷാധികാരിയുമായ മുലായം സിങ് യാദവിന്റെ മരുമകളുമാണ്

Image Credit: PTI

കൽപന സോറൻ

ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി നേതാവായ തലവനായ ഷിബു സോറന്റെ മരുമകൾ. ബിസിനസുകാരിയും സാമൂഹികപ്രവർത്തകയുമായി അറിയപ്പെടുന്ന കൽപന സോറന് രാഷ്ട്രീയപശ്ചാത്തലമില്ല. ഭൂമി കുംഭകോണ ആരോപണത്തെ തുടർന്ന് 2024 ജനുവരി 31 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തപ്പോൾ കൽപന സോറന്റെ പേരാണ് അടുത്ത മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവുമധികം ഉയർന്ന് കേട്ടത്.

Image Credit: PTI

പൂനം സിൻഹ

നടിയും ഫാഷൻ മോഡലുമായ പൂനം സിൻഹ 2019 ഏപ്രിലിൽ സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) ചേർന്നതോടെയാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങിനെതിരെ ഉത്തർപ്രദേശിലെ ലഖ്‌നൗ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹയുടെ ഭാര്യയാണ്