സൗന്ദര്യ ലോകത്തെ ഈ സൂപ്പർ താരം

5ts4ktvnqpevbvt57spvlpnb38 content-mm-mo-web-stories-life-style pjl3ov3a505hcn2ruqtirmsfh content-mm-mo-web-stories discover-the-natural-path-to-shimmering-skin-with-sea-salt content-mm-mo-web-stories-life-style-2024

കറികൾക്ക് മണവും രുചിയും നൽകാൻ മാത്രമല്ല, നമ്മുടെ സൗന്ദര്യം വർധിപ്പിക്കുവാനും ഉപ്പിന് കഴിവുണ്ട്..

ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ് സൗന്ദര്യ ലോകത്തെ ഈ സൂപ്പർ താരം. കടലുപ്പിന്റെ ഈ ഗുണങ്ങൾ ഉപയോഗിച്ച് എങ്ങനെ സൗന്ദര്യ സംരക്ഷണം സാധ്യമാക്കാമെന്നു നോക്കാം

ചർമ സംരക്ഷണം

കാൽകപ്പ് കടലുപ്പിൽ അരക്കപ്പ് ഒലിവ് ഓയിൽ മിക്സ് ചെയ്ത് കയ്യിലും കാലിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ചർമത്തിന് ഫ്രഷ്നസും മൃദുത്വവും ലഭിക്കാൻ ഇതു സഹായിക്കും.

സ്കിൻ ടോൺ

ഒരു ടീസ്പൂൺ ഉപ്പെടുത്ത് അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. കണ്ണിന്റെ ഭാഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. മുഖത്തെ കരുവാളിപ്പും മറ്റു പാടുകളും ചെറു സുഷിരങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കും.

പാദസംരക്ഷണത്തിന്

ഒരേ അളവിൽ കടലുപ്പും ബേക്കിങ്ങ് സോഡയും എടുത്ത് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്യുക. അതിലേക്ക് കാൽപാദം 15 മിനിറ്റോളം ഇറക്കിവെക്കുക. ഇങ്ങനെ ഇടയ്ക്കിടെ ചെയ്യുന്നത് പാദങ്ങളുടെ ഭംഗി വർധിപ്പിക്കും.

നഖങ്ങൾക്ക്

ഒരു ടീസ്പൂൺ കടലുപ്പും ബേക്കിങ്ങ് സോഡയും നാരങ്ങനീരും അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതത്തിൽ 10 മിനിറ്റ് വിരലുകൾ മുക്കി വെക്കണം. നഖങ്ങൾ വൃത്തിയായി തിളക്കം ലഭിക്കാൻ ഇത് ധാരാളം.

പല്ലിന്റെ നിറം

ഒരു ടീസ്പൂൺ കടലുപ്പും രണ്ട് ടീസ്പൂൺ ബേക്കിങ് സോഡയും നന്നായി മിക്സ് ചെയ്ത് ടൂത്ത് പേസ്റ്റിന് പകരമായി ഉപയോഗിക്കുക. പല്ലിലെ കറകൾ പോകാനും ദന്ത രോഗങ്ങൾ വരാതിരിക്കാനും ഇത് സഹായിക്കും.

ഉപ്പ് ഫേഷ്യൽ

രണ്ട് ടീസ്പൂൺ കടലുപ്പ്, നാല് ടീസ്പൂൺ തേനുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിറ്റിനുശേഷം ചൂടുവെള്ളത്തിൽ നനച്ചെടുത്ത ടവ്വൽ മുഖത്ത് വെക്കുക. ശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം. പാടുകളും മുഖക്കുരുവും മാറാൻ ഈ ഫേഷ്യൽ സഹായിക്കും.

ഈർപ്പം നിലനിർത്താൻ

കടലുപ്പിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഘടകമാണ്. ചൂടുവെള്ളത്തിൽ കുറച്ച് കടലുപ്പ് ചേർത്ത് കുളിക്കാം. ചർമത്തിലെ അഴുക്കുകളെ നീക്കം ചെയ്യാനും ചെറു സുഷിരങ്ങളും അടയ്ക്കാനും ഇത് ഫലപ്രദമാണ്.