പാദങ്ങൾ വിണ്ടുകീറിയതാണോ, പാലിക്കാം ഇവയെല്ലാം

content-mm-mo-web-stories-life-style content-mm-mo-web-stories 6p5og53r8to8s650brlelbtupr 5af0ciitbigcc8r9n5m2ds3pbd content-mm-mo-web-stories-life-style-2024 say-goodbye-to-cracked-heels

ചില ആളുകളിൽ മുഖത്തെയും കൈകളിലെയും ചർമം സുന്ദരമാണെങ്കിലും കാൽ പാദങ്ങൾ വരണ്ടിരിക്കുന്ന അവസ്ഥ ഉണ്ടാകും..

Image Credit: Canva

ചർമം മുഴുവന്‍ തിളങ്ങിയാലും കാൽപാദങ്ങളിലെ ഈ വർൾച്ച ആത്മവിശ്വാസം തകർക്കും. ഇഷ്ടപ്പെട്ട ചെരിപ്പുകള്‍ ഒഴിവാക്കി കാൽപാദങ്ങൾ മറയ്ക്കുന്ന ചെരിപ്പുകൾ ധരിക്കാൻ നിർബന്ധിതരാകും.

Image Credit: Canva

കാലുകൾ വരളുന്നതിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ലഭിച്ചാൽ ഈ വർൾച്ച കുറയ്ക്കാനും കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനുമാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്.

Image Credit: Canva

കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ചറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും എന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടത്.

Image Credit: Canva

സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ വരൾച്ച കുറയ്ക്കാം.

Image Credit: Canva

കുളി കഴിഞ്ഞ് മോയിസ്ചറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം.

Image Credit: Canva

ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വെക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയിസ്ചറൈസർ പുരട്ടാം.

Image Credit: Canva

വരൾച്ച രൂക്ഷമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. അവർ നിർദേശിക്കുന്ന ലോഷനുകള്‍ ഉപയോഗിക്കുന്നത് വരൾച്ച തടയാൻ സഹായിക്കും.

Image Credit: Canva

വൃത്തിയാക്കാനായി കാൽ കല്ലിൽ ഉരയ്ക്കുന്നവരുണ്ട്. ഇതു ശരിയായ പ്രവണതയല്ല. കാൽ പാദം പരുക്കനാകാനേ ഇത് സഹായിക്കൂ. ഈ ശീലമുണ്ടെങ്കിൽ അതൊഴിവാക്കാം.

Image Credit: Canva