ദീപികയുടെ സൗന്ദര്യ രഹസ്യം

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2024 3a1ao0tcpssdgel2usbkkl6qsp unlock-bollywood-star-deepika-padukones-radiant-skin-secrets 4o7lfm6dvacovkde6id58jckpe

മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടിയാണ് ദീപിക പദുക്കോൺ..

Image Credit: Instagram / deepikapadukone

ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി നമ്മുടെ ചർമം കണ്ണാടി പോലെ തിളങ്ങും. അക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് നോക്കാം.

Image Credit: Instagram / deepikapadukone

ഉറങ്ങുന്നതിന് മുമ്പ് മേക്കപ് മാറ്റാം

ദീപികയുടെ തിളങ്ങുന്ന ചർമത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉറക്കത്തിന് മുമ്പ് മേക്കപ് നീക്കം ചെയ്യുക എന്നതാണ്.

Image Credit: Instagram / deepikapadukone

മേക്കപ്പിട്ട് കിടക്കുമ്പോൾ നമ്മുടെ മുഖത്തെ സുഷിരങ്ങളിൽ മാലിന്യങ്ങൾ കൂടുകയും മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള ചർമ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

Image Credit: Instagram / deepikapadukone

സൺസ്‌ക്രീൻ ഇല്ലാതെപറ്റില്ല

ദിവസേനയുള്ള സൺസ്‌ക്രീൻ പ്രയോഗം ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു, അകാല വാർധക്യ സാധ്യത കുറയ്ക്കുന്നു, ത്വക്ക് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു, നിറം വർധിപ്പിക്കുന്നു.

Image Credit: Instagram / deepikapadukone

വേനൽക്കാലത്തും മഞ്ഞുകാലത്തും വീടിനകത്തോ പുറത്തോ ആണെന്നത് പരിഗണിക്കാതെ ദീപിക ദിവസേന രണ്ടുതവണ സൺസ്‌ക്രീൻ ഉപയോഗിക്കുന്നു. ദീപികയുടെ ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് സൺസ്‌ക്രീൻ.

Image Credit: Instagram / deepikapadukone

തണുത്ത വെള്ളത്തിൽ മുഖം മുക്കി വെക്കാം

തണുത്ത വെള്ളത്തിൽ മുഖം മുക്കുന്നത് രക്തക്കുഴലുകളെ ഞെരുക്കുന്നതിനും, നീർവീക്കം കുറയ്ക്കുന്നതിനും, സുഷിരങ്ങൾ മുറുക്കുന്നതിനും, ചർമത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

Image Credit: Instagram / deepikapadukone

ഐസ് വാട്ടർ തെറാപ്പി വീക്കം ശമിപ്പിക്കാനും രക്തചംക്രമണം വർധിപ്പിക്കാനും തിളക്കമുള്ള നിറം നൽകാനും നിങ്ങളെ സഹായിക്കും

Image Credit: Instagram / deepikapadukone