കാൻ ചലച്ചിത്രമേള സിനിമ പ്രേമികളുടെ മാത്രം പ്രിയപ്പെട്ടയിടമല്ല. അതെപ്പോഴും ഫാഷന്റെ കൂടി ലോകമാണ്
കാൻ ചലച്ചിത്ര മേളയിൽ ആരാധകരുടെ കണ്ണുടക്കിയത് ഹോളിവുഡ് താരത്തിന്റെ കമ്മലിൽ
77–ാമത് കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ ഇന്ത്യൻ നിർമിത ആക്സസറീസ് അണിഞ്ഞാണ് ഹോളിവുഡ് ഇതിഹാസതാരം മെറിൽ സ്ട്രീപ്പ് തിളങ്ങിയത്.
സാറ്റിൻ ഡയർ റാപ്പ് ഡ്രസ്സിൽ പാം ദിയോർ പുരസ്കാരം വാങ്ങാൻ സ്ട്രീപ്പ് എത്തിയപ്പോൾ ആരാധകരുടെ കണ്ണുടക്കിയത് അവരുടെ ആകർഷണീയമായ കമ്മലിലാണ്.
പ്രശസ്തനായ ഇന്ത്യൻ ഡിസൈനർ ഹനത് സിങ് രൂപകൽപന ചെയ്ത കമ്മലാണ് മെറിൻ സ്ട്രീപ്പ് അണിഞ്ഞത്.
മുഗൾ–രജ്പുത്ര കരകൗശലതയുടെയും യൂറോപ്യൻ കലയുടെയും സമന്വയം ഹനത്തിന്റെ ഡിസൈനുകളെ വ്യത്യസ്തമാക്കുന്നു. സാംസ്കാരിക തനിമയോടെ നിർമിക്കുന്ന ആഭരണങ്ങൾക്ക് ആഗോളതലത്തിൽ തന്നെ ആരാധകരേറെയാണ്.