ചുരുണ്ടമുടിക്കാരെ ഇതിലേ ഇതിലേ

6f87i6nmgm2g1c2j55tsc9m434-list 2n35bou42te7dsp9en5503r39k 4fvpvuljid1uv24gc3uiqs2l0t-list

നല്ല സുന്ദരമായ ചുരുണ്ട മുടി ഉണ്ടായിട്ടും സ്ട്രൈറ്റ് ചെയ്ത് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ചുരുണ്ട മുടി ഫാഷനല്ല എന്ന് കരുതിയ ഒരു കാലം.

Image Credit: Canva

എന്നാൽ പെട്ടെന്നായിരുന്നു ചുരുണ്ട മുടിയോടുള്ള പ്രേമം വീണ്ടും ആളുകളിലേക്ക് വന്നത്. സിനിമകളും അതിന് ഒരു കാരണമായി എന്ന് വേണമെങ്കിൽ പറയാം.

Image Credit: Canva

ചുരുണ്ടമുടിക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇത് എങ്ങനെ ഒതുക്കി കൊണ്ട് പോകും എന്നുള്ളതാണ്. സംഭവം ഇത്തിരി പാടാണെകിലും ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ആരോഗ്യമുള്ള ചുരുണ്ട മുടി സ്വന്തമാക്കാം.

Image Credit: Canva

കിടക്കുമ്പോൾ കെട്ടിയിടാം

ചുരുണ്ട മുടി നാച്ചുറലായി തന്നെ വളരെയധികം ആകിരണ ശേഷിയുള്ളതാണ്. അതായത് ഇത്തരം മുടിയിഴകള്‍ കൂടുതല്‍ പൊടി ഈര്‍പ്പം എന്നിവ വായുവില്‍ നിന്ന് പിടിച്ചെടുക്കുകയും അവ മുടിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു.

Image Credit: Canva

മുടിയുടെ പുറമേയുള്ള ക്യൂട്ടിക്കിള്‍ ലെയര്‍ ഉയര്‍ന്നിരിക്കുന്നത് മുടിയിഴകളെ വരണ്ടതും ഫ്രിസ്സിയുമാക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോഴും, പുറത്ത് പൊടിപടലങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും, ബൈക്കിൽ യാത്ര ചെയ്യുമ്പോഴും ഒക്കെ കെട്ടിയിടാൻ ശ്രമിക്കാം.

Image Credit: Canva

ബ്ലോ ഡ്രയര്‍

ചുരുണ്ട മുടിയുള്ളവര്‍ക്ക് കുളിച്ചാല്‍ മുടി പെട്ടെന്ന് ഉണങ്ങില്ല. അതുകൊണ്ട് മുടി ഉണക്കുന്നതിനായി ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്ന ശീലം പലർക്കും ഉണ്ടാവാം. വളരെയധികം സമയം ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതല്ല. മുടിയെ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക

Image Credit: Canva

ചീപ്പിന്റെ ഉപയോഗം

ചുരുണ്ട മുടിയുള്ളവർ എല്ലാവരും ഉപയോഗിക്കുന്നതുപോലെ ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കുളിച്ച ഉടനെ ചീപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. നനഞ്ഞ മുടി ചീകുന്നതിനു പകരം കൈ വിരലുകൾ കൊണ്ട് കെട്ടുകൾ അകറ്റാം.

Image Credit: Canva

എണ്ണ തലയോട്ടിയിൽ മാത്രം മതി

എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണെങ്കിലും അധികം എണ്ണ തലയില്‍ തേക്കുന്നത് മുടി വരണ്ടു പോകുന്നതിന് കാരണമാകും.

Image Credit: Canva

തലയോട്ടിയില്‍ മാത്രം എണ്ണ തേക്കാന്‍ ശ്രമിക്കുക മുടിയിഴകളില്‍ എണ്ണ അധികമായാല്‍ അധികം ഷാംമ്പൂ ഉപയോഗിക്കേണ്ടി വരും. ഇത് മുടിയിഴകളെ കൂടുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article