ഗർഭകാലം എന്നത് ഒരു സ്ത്രീ ഏറ്റവും സന്തോഷവതിയായി ഇരിക്കേണ്ട സമയമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക എന്നതൊക്കെ ഇതിന്റെ ഭാഗമാണ്.
നിങ്ങൾ എപ്പോഴെങ്കിലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാറുണ്ടോ? ഗർഭിണിയായിക്കഴിഞ്ഞാൽ ഒത്തിരി ആഗ്രഹത്തോടെ വാങ്ങിവെച്ച വസ്ത്രങ്ങൾ ഒക്കെ അലമാരയുടെ കയ്യെത്താ ദൂരത്തേക്കു വഴിമാറും. പകരം നൈറ്റികൾ പോലുള്ളവ ധരിക്കാൻ എളുപ്പം എന്ന് തോന്നുന്ന വസ്ത്രങ്ങൾ കൈ അകലത്തിൽ എത്തിത്തുടങ്ങും.
സത്യത്തിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടവും ഒപ്പം കംഫർട്ടബിളും ആയ വസ്ത്രങ്ങളാണ് ഈ സമയത്ത് ധരിക്കേണ്ടത്. അതിനൊപ്പം ഫാഷനും കൂടി ചേർന്നാൽ പറയുകയേ വേണ്ട. നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ഇവയൊക്കെയാണ്.
ഗർഭിണികൾക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ളത്. വയറ് വളരുന്നതിനനുസരിച്ച് അവ ക്രമീകരിക്കാന്‍ കഴിയും. ഇത് ഗര്‍ഭകാലത്തുടനീളം ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല ഗർഭകാലം കഴിഞ്ഞാലും ഇവ ഉപയോഗിക്കുന്നതിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല. കൂടാതെ നിരവധി മെറ്റേർണിറ്റി ബ്രാൻഡുകൾ ഇപ്പോൾ നിങ്ങൾക്ക് വിപണിയിൽ ലഭ്യവുമാണ്.
ഗർഭകാലത്ത് ഇറുകിയ വസ്ത്രങ്ങൾ ഇടാൻ പാടില്ല എന്ന് യാതൊരു നിയമവും ഇല്ല. അതുകൊണ്ട് തന്നെ സ്‌ട്രെച്ചബിൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.
സ്പാന്‍ഡെക്‌സ് പോലെയുള്ള വലിച്ചുനീട്ടുന്ന വസ്തുക്കളില്‍ നിന്ന് നിര്‍മിച്ച ലെഗ്ഗിംഗുകള്‍ ഇറുകിയിരിക്കാതെ ഗര്‍ഭകാലത്ത് മതിയായ ചലനം നല്കാൻ സഹായിക്കുന്നു. കൂടാതെ സ്ട്രെച്ചി തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച സ്റ്റൈലിഷ് ജീൻസുകൾ പോലുള്ളവയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം
ഗർഭകാലത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കുന്നതിൽ തെറ്റില്ല. കാരണം ഗർഭകാലത്ത് അയഞ്ഞ വസ്ത്രങ്ങളും ഫുൾ കൈ വസ്ത്രങ്ങളുമൊക്കെ ധരിക്കുമ്പോൾ നിങ്ങൾ കൂടുതൽ വണ്ണമുള്ളതായി തോന്നും.
ശരീരം മുഴുവൻ മൂടി കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളെല്ലാം ഇത്തിരി ഭാരം കൂടിയതായിരിക്കും. ഈ നാളുകളിൽ നിങ്ങൾക്ക് ധരിക്കാൻ അനുയോജ്യം കൈകളും കാലുകളും തുറന്നുകാട്ടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ തന്നെയാണ്.ആർട്ടിഫിഷ്യൽ നെയിൽ ഫിക്സിങ് സുരക്ഷിതമോ?: ഗായത്രി അരുൺ പറയുന്നു
നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഈ സമയത്ത് ചിലർ നിങ്ങളോട് ഇളംനിറങ്ങൾ മാത്രം ധരിക്കണമെന്ന് പറയും. എന്നാൽ നിങ്ങൾ ധരിക്കേണ്ടത് നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ്. മനസ്സിനു യോജിച്ചതും നിങ്ങൾക്ക് ഇണങ്ങുന്ന നിറങ്ങളുള്ളതുമായ വസ്ത്രങ്ങൾ തന്നെ തിരഞ്ഞെടുക്കാം.