ധരിക്കുന്ന വസ്ത്രങ്ങളിൽ എപ്പോഴും വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്ന താരമാണ് പാർവതി തിരുവോത്ത്.
പാർവതിയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളിലും അവർ ധരിച്ചിരിക്കുന്ന വസ്ത്രം തന്നെയാണ് ആരാധക ശ്രദ്ധയാകർഷിക്കുന്നത്.
ഓഫ് വൈറ്റിലുള്ള ഓർഗൻസ ഹൈനെക്ക് പ്ലീറ്റഡ് കേയ്പ്പും സ്കർട്ടുമാണ് പാർവതിയുടെ ഔട്ട്ഫിറ്റ്.
പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ തടാകത്തിന്റെയും പച്ചപ്പിന്റെയും പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ.
പുട്ടപ്പ് ചെയ്ത മുടി വലിയ വെള്ളപ്പൂക്കൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന രീതിയിലാണ് ഹെയർസ്റ്റൈൽ.
കല്ലുകൾ പതിച്ച ആൽഗ കമ്മല്‍ മാത്രമാണ് ആക്സസറിയായി ഉപയോഗിച്ചിരിക്കുന്നത്.
സിംപിൾ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ഗ്ലോസി ലിപ്ഷേയ്ഡ്. സ്മഡ്ജ്ഡ് ഐ മേക്കപ്പാണ്.