മിക്കവീടുകളിലും സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിക്കാത്തവർ കുറവായിരിക്കും. ചർമത്തിന്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കുമെല്ലാം മികച്ചതാണ് വെണ്ടയ്ക്ക എന്ന് നമ്മളിൽ എത്ര പേർക്കറിയാം? ഇത് ചർമത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കുന്നു.
ഇതിലുള്ള വൈറ്റമിൻ എയും സിയും ഫ്രീ റാഡിക്കൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാനും കൊളാജന്റെ ഉത്പ്പാദനം കൂട്ടാനും നല്ലതാണ്.
വെണ്ടയ്ക്ക ഒരു പ്രകൃതിദത്ത കണ്ടീഷണറാണ്. വെണ്ടയ്ക്കയിൽ ഫൈറ്റോകെരാറ്റിൻ, മൈക്രോ ന്യൂട്രിയന്റുകൾ, വൈറ്റമിനുകൾ എന്നിവ ധാരാളം ഉണ്ട്. ഇതിലെ വൈറ്റമിൻ എയും സിയും മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താൻ സഹായിക്കും. അതുപോലെ മുടി കൊഴിച്ചിൽ മാറ്റി മുടി വേഗത്തിൽ വളരാനും വെണ്ടയ്ക്ക വളരെ മികച്ചതാണ്. മുടിയുടെ തിളക്കം കൂട്ടാനും നല്ലതാണ്
വെണ്ടയ്ക്ക വെള്ളത്തിന് ചർമ സംരക്ഷണത്തിൽ സ്വാധീനം ചെലുത്താനാകുമെന്നതിൽ സത്യമുണ്ടെന്ന് ചില ആരോഗ്യവിദഗ്ധർ പറയുന്നു. വെണ്ടയ്ക്കയിലെ വൈറ്റമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ആരോഗ്യമുള്ള ചർമം ഉണ്ടാകാൻ സഹായിക്കുന്നു. ഇതിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമായും റെറ്റിനോൾ ആണ്. ഇത് ചർമത്തിന് വളരെ നല്ലതാണ്.
ആദ്യം നന്നായി കഴുകി വൃത്തിയാക്കി എടുത്ത വെണ്ടയ്ക്ക വെള്ളത്തിൽ കുതിർത്ത് വയ്ക്കാം. ഏകദേശം 24 മണിക്കൂറെങ്കിലും ഇത് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം.
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇതിലെ വെണ്ടയ്ക്ക മാറ്റി ഈ വെള്ളം വെറും വയറ്റിൽ കുടിക്കുക. ചർമത്തിനും മുടിയ്ക്കും ഇത് വളരെ മികച്ചതാണ്. എല്ലാ ദിവസവും വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. ആഴ്ചയിൽ രണ്ടുതവണയായി ഇത് പരിമിതപ്പെടുത്തുക