സൺസ്‌ക്രീനിന്റെ വില താങ്ങാനാവുന്നില്ലേ? ഇവയെല്ലാം പകരമായി ഉപയോഗിക്കാം

6f87i6nmgm2g1c2j55tsc9m434-list 79eqcfqljkdsbft2gpmesc0jm6 4fvpvuljid1uv24gc3uiqs2l0t-list

വേനല്‍ കടുക്കുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മത്തില്‍ കരുവാളിപ്പ് വീഴാതിരിക്കാനും, അള്‍ട്രാവയ്‌ലറ്റ് രശ്മികള്‍ കാരണം കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ വരാതിരിക്കാനും, ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുമെല്ലാം സണ്‍സ്‌ക്രീന്‍ വളരെ പ്രധാനമാണ്.

Image Credit: Canva

ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മത്തിന് യുവത്വം നല്‍കാനും സണ്‍സ്‌ക്രീന് സാധിക്കും. എന്നാൽ പുറത്ത് പോകുമ്പോൾ ഓരോ രണ്ട് മണിക്കൂർ ഇടവിടുമ്പോൾ എങ്കിലും സൺസ്‌ക്രീൻ തേക്കണം. അതിനാണെങ്കിൽ ഒടുക്കത്തെ വിലയും.

Image Credit: Canva

അത് കൂടാതെ നമ്മള്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീനില്‍ ധാരാളം കെമിക്കലുകള്‍ ഉണ്ട്. ഇവ ചര്‍മ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാനും ചിലപ്പോള്‍ കാരണമാകാം.

Image Credit: Canva

ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗമാണ് പ്രകൃതിദത്ത ചേരുവകളുടെ ഉപയോഗം. സണ്‍സ്‌ക്രീനിന്റെ അതേ ഗുണങ്ങള്‍ നല്‍കുന്ന ചില പ്രകൃതിദത്ത ചേരുവകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.

Image Credit: Canva

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ പോഷകങ്ങൾ അനവധിയാണ്. സൂര്യതാപം മൂലം ഉണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാക്കാനും, ചൂട് ഏല്‍ക്കുന്നത് മൂലം ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും, ചര്‍മത്തെ മോയ്‌സ്ചറൈസ് ചെയ്ത് നിര്‍ത്താനും വെളിച്ചെണ്ണ വളരെ നല്ലതാണ്.

Image Credit: Canva

ചര്‍മത്തെ എല്ലായിപ്പോഴും ജലാംശത്തോടെ നിലനിര്‍ത്താനും മികച്ചതാണ്. സൂര്യന്റെ ചൂട് മുലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വെളിച്ചെണ്ണ സഹായിക്കും.

Image Credit: Canva

പക്ഷേ, അധികമായി വെളിച്ചെണ്ണ തേച്ച് വെയിലിൽ ഇറങ്ങരുത്. രാവിലെ കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ പുരട്ടാം. രാത്രി ഉറങ്ങുന്നതിന് മുൻപ് ഒന്ന് രണ്ട് തുള്ളി പുരട്ടാം

Image Credit: Canva

കറ്റാർവാഴ

വെളിച്ചെണ്ണ പോലെ ചർമത്തിന് മികച്ചതാണ് കറ്റാർവാഴ. കറ്റാര്‍വാഴ തണ്ടെടുത്ത്, അതില്‍ നിന്നും മഞ്ഞ ദ്രാവകം കളഞ്ഞതിനുശേഷം കറ്റാര്‍വാഴ ജെല്‍ എടുത്ത് പതിവായി പുരട്ടുന്നത് ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും.

Image Credit: Canva

ചര്‍മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും, ചര്‍മത്തെ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും, ചുളിവ് അകറ്റാനുമൊക്കെ മികച്ചതാണ്. ചര്‍മത്തിന് യുവത്വം നല്‍കാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കുന്നു.ഷിയ ബട്ടർ

Image Credit: Canva

ഷിയ ബട്ടർ

ഷിയ മരത്തില്‍ നിന്നും പ്രകൃതിദത്തമായി വേര്‍തിരിച്ചെടുക്കുന്ന ഒരുതരം കൊഴുപ്പാണ് ഷിയ ബട്ടര്‍. ധാരാളം ഫാറ്റി അസിഡും, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയും ഷിയ ബട്ടറില്‍ അടങ്ങിയിരിക്കുന്നു.

Image Credit: Canva

ചര്‍മത്തില്‍ പുരട്ടുമ്പോള്‍ വെണ്ണ പോലെ ഉരുകി, ചര്‍മത്തിന് തിളക്കവും മോയ്‌സ്ച്വറാസിംഗ് എഫക്ടും നല്‍കുന്ന ഷിയ ബട്ടര്‍ ചര്‍മ സംരക്ഷണത്തിന് അത്യുത്തമമാണ്.

Image Credit: Canva

വെയിലത്ത് ഇറങ്ങുമ്പോൾ ചര്‍മത്തില്‍ ഷിയ ബട്ടര്‍ പുരട്ടിയതിന് ശേഷം മേക്കപ്പ് ഇടുന്നത് നല്ലതായിരിക്കും. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് ഏറെ സഹായിക്കുന്നു.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article