മുടിയുടെ ആരോഗ്യത്തിനും ബലത്തിനുമൊക്കെയായി പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ് കറിവേപ്പില.
എണ്ണ കാച്ചുമ്പോൾ ഒഴിച്ചുകൂടാത്ത ഒരു ചേരുവയാണിത്. വൈറ്റമിൻ സി, ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ കറിവേപ്പില നമ്മുടെ മുടിയെ ഭംഗിയുള്ളതാക്കും.
ഇവയൊക്കെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, തലയോട്ടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിൽ, താരൻ അല്ലെങ്കിൽ മുടിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.
താരൻ മാറാൻ മികച്ച പരിഹാരമാണ് കറിവേപ്പില. കറിവേപ്പിലയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് തലയിലെ താരന്‍ കുറയ്ക്കാൻ വളരെയധികം സഹായിക്കും.
താരന്‍ കളയാന്‍ കറിവേപ്പിലക്കൂട്ട് തയ്യാറാക്കുന്നതിന് 15 മുതല്‍ 20 വരെ കറിവേപ്പില എടുക്കാം. ഇത് നന്നായി കഴുകിയതിന് ശേഷം അരച്ച് എടുക്കണം. ഇതിലേയ്ക്ക് തൈരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. .
കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത്തരത്തില്‍ വയ്ക്കുക. അതിന് ശേഷം ചെറു ചൂടു വെള്ളത്തില്‍ തല കഴുകിക്കളയാം. താരൻ അകറ്റാൻ ഇത് നിങ്ങളെ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം
കറിവേപ്പിലയും തേനും താരനെ അകറ്റാൻ മികച്ച പ്രതിവിധിയാണ്. ഇതിനായി കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് തലയിൽ പുരട്ടുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവ
വെളിച്ചെണ്ണയും കറിവേപ്പിലയും പണ്ടുകാലം മുതലേ നമ്മൾ ഉപയോഗിച്ച് വരുന്ന ഒരു കൂട്ടാണ്. ഇതിനായി ഒരു പാനിൽ അൽപം വെളിച്ചെണ്ണ എടുത്ത് അതിൽ പത്തോ ഇരുപതോ കറിവേപ്പില ചേർക്കുക. ശേഷം നന്നായി ചൂടാക്കുക. എണ്ണ തണുത്തതിന് ശേഷം തലയിൽ പുരട്ടി മസാജ് ചെയ്യുക. ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ ഉപയോഗിക്കാം.