പേൻ ശല്യത്തിന് വീട്ടിൽ തന്നെയുണ്ട് പരിഹാരം

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 475rr4cqo3cgmsrpecf25u0uou

കുട്ടികൾ മുതൽ മുതിർന്നവരെ വരെ അലട്ടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കൂടുതലും സ്കൂൾ കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്.

Image Credit: Canva

മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടെന്ന് പടരാം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിൽ ഉള്ളവരിൽ പേൻ ശല്യം കൂടുതലായി കാണുന്നു.

Image Credit: Canva

വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Image Credit: Canva

ബേബി ഓയിൽ

പേൻ ശല്യം ഒഴിവാക്കാൻ മികച്ച വഴിയാണ് ബേബി ഓയിൽ. ഇതിനായി ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക . രാവിലെ മുടി നന്നായി ചീകുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും.

Image Credit: Canva

തുളസി

പേന്‍ ശല്യം കുറയാന്‍ ഏറ്റവും മികച്ചതാണ് പരിഹാരമാണ് തുളസി. ഇതിനായി ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ശല്യം നന്നായി കുറയും

Image Credit: Canva

ഒലിവ് ഓയിൽ

തലയിലെ പേന്‍ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ ഏറെ മികച്ചതാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയോട്ടിയിൽ ഒലിവ് ഓയിൽ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാംപു ഉപയോഗിച്ച് തല കഴുകാം. ഇത് പേനിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു.

Image Credit: Canva

ഉള്ളി നീര്

തലയിലെ പേനിനെ അകറ്റാൻ മികച്ച പ്രതിവിധിയാണ് ഉള്ളിനീര്. എല്ലാവര്‍ക്കും സുലഭമായി ലഭിക്കുന്നത് കൊണ്ട് എളുപ്പത്തിൽ ഇതുപയോഗിച്ച് പേനിനെ അകറ്റാം. ഇതിനായി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഉള്ളി നീര് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കും. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകാൻ മറക്കരുത്.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article