അറ്റം പിളർന്ന് മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്നം? പരിഹാരം വീട്ടിലുണ്ട്

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 2mjuqsae331gpp28nv8h26ma2l

മിക്കവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത്. യാത്ര ചെയ്യുന്നവരിലും, മുടി കൃത്യമായി പരിപാലിക്കാൻ സമയമില്ലാത്തവർക്കുമൊക്കെയാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്.

Image Credit: Canva

മാത്രമല്ല ഷാപൂ ഒക്കെ അമിതമായി ഉപയോഗിക്കുന്നവരിലും ഈ പ്രശ്നം കാണാം. കെമിക്കലുകൾ ഇല്ലാതെ ചെറിയ സമയം കൊണ്ട് അറ്റം പിളരുന്നത് ഒഴിവാക്കാൻ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് പരിഹാരം.

Image Credit: Canva

കറ്റാർവാഴ ജെൽ

മുടിയുടെ സംരക്ഷണത്തിന് മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. അറ്റം പിളർന്ന തലമുടിക്ക് കൂടുതൽ കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

Image Credit: Canva

ഇതിനായി ശുദ്ധമായ കറ്റാർവാഴ ജെൽ തലമുടിയുടെ അറ്റത്ത് പുരട്ടി 30 മിനിറ്റിനു വയ്ക്കുക. ശേഷം കഴുകി കളയാം. ഇത് ആഴ്ചയിൽ 3 തവണയെങ്കിലും ചെയ്യണം.

Image Credit: Canva

തേനും തൈരും

മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും മികച്ച പ്രതിവിധിയാണ് തേനും തൈരും. ഇവ മുടിക്ക് അഴകും, തിളക്കവും, കരുത്തും നൽകും.

Image Credit: Canva

ഇതിനായി രണ്ട് ടേബിൾസ്പൂൺ തേനിലേയ്ക്ക് അര കപ്പ് തൈര് ചേർത്തിളക്കി നന്നായി യോജിപ്പിക്കാം. ഇത് മുടിയിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. മുടിയുടെ അറ്റത്ത് നന്നായി തേച്ചു പിടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Image Credit: Canva

തേങ്ങാപ്പാൽ

തേങ്ങാപ്പാൽ വൈറ്റമിൻ ഇ കൊണ്ട് സമ്പന്നമായതിനാൽ മുടിയുടെ വരണ്ട അവസ്ഥ കുറയ്ക്കുകയും ജലാംശം പകരുകയും നിങ്ങളുടെ മുടിയിഴകൾക്ക് ആഴത്തിൽ കണ്ടീഷനിങ് പകരുകയും ചെയ്യുന്നു. അതുവഴി മുടിയുടെ അറ്റം പിളർന്ന് പോകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

Image Credit: Canva

ഉള്ളി നീര്

പണ്ടുമുതലേ മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി നീര്. ഇതിനായി ഉള്ളി അരച്ചെടുത്ത് അതിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക.

ശേഷം ഇത് തലയിൽ പുരട്ടി, ഒരു മണിക്കൂർ വച്ചതിനു ശേഷം തല നന്നായി കഴുകുക. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിയാൽ ഉള്ളിയുടെ മണം മാറിക്കിട്ടും.

Image Credit: Canva

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ശീലിക്കുന്നത് ക്രമേണ മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാൻ സഹായിക്കും.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article