വേനൽക്കാലത്ത് മുടിയെ മറക്കരുത്! കരുതലോടെ സംരക്ഷിക്കാം

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 7g4fbumla1l8gj579jktgnirf2

വേനൽമഴ ചിലപ്പോഴൊക്കെ ലഭിക്കുന്നുണ്ടെങ്കിൽ പകൽസമയം പുറത്തിറങ്ങാനാകാത്തവിധം ചൂടാണ് അനുഭവപ്പെടുന്നത്. നമുക്ക് പ്രവചിക്കാൻ സാധിക്കാത്ത കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലുള്ളത്. ഈ സമയത്ത് ആരോഗ്യത്തിനൊപ്പം തന്നെ സൗന്ദര്യ സംരക്ഷണം കൂടി നടത്തേണ്ടതുണ്ട്.

Image Credit: Canva

ചർമസംരക്ഷണം നടത്തുമ്പോഴും നമ്മൾ മുടിയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധനൽകാറില്ല എന്നതാണ് വാസ്തവം. വിയർത്തു കുളിച്ചാണ് പലപ്പോഴും കുളിമുറിയിൽ നിന്ന് നമ്മൾ പുറത്തിറങ്ങുന്നത്.

Image Credit: Canva

ഈ വേനൽകാലത്ത് ചർമസംരക്ഷണത്തിനൊപ്പം തന്നെ മുടിയുടെ കാര്യത്തിലും ശ്രദ്ധകൊടുക്കണം. വേനൽക്കാലത്ത് മുടിയുടെ സംരക്ഷണത്തിനായി നടത്തേണ്ട ചിലകാര്യങ്ങൾ പരിശോധിക്കാം.

Image Credit: Canva

മുടി കഴുകാം, ശ്രദ്ധയോടെ

അമിതമായി മുടി കഴുകുന്നത് നല്ലതല്ലെന്നു പറയുമെങ്കിലും വേനൽക്കാലത്ത് ഇത് ബാധകമല്ല. കാരണം പുറത്തു പോയി തിരികെ എത്തുമ്പോൾ മുടിയിൽ പൊടിയും വിയർപ്പും തങ്ങിനിൽക്കും. തലയോട്ടിയിലെ വിയർപ്പ് ഉണങ്ങിയ ശേഷം താരതമ്യേന വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. പക്ഷേ, ക്ലോറിന്‍ അടങ്ങിയ ജലവും ഉപ്പുവെള്ളവും ഉപോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം

Image Credit: Canva

സുര്യപ്രകാശത്തിൽ നിന്നും സംരക്ഷണം

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് നമ്മുടെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നതു പോലെ തന്നെ മുടിയിഴകള്‍ക്കും. അൾട്രാവയലറ്റ് രശ്മികൾ തലയോട്ടിയിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും മുടി വരണ്ടതാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വെയിലത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. തുണിയോ തൊപ്പിയോ ഉപയോഗിച്ച് തലയോട്ടിക്ക് സംരക്ഷണം നൽകാം. അല്ലെങ്കിൽ കുട ചൂടി പുറത്തിറങ്ങാൻ ശ്രദ്ധിക്കണം

Image Credit: Canva

സ്റ്റൈലാകാം, പക്ഷേ

വേനൽകാലത്ത് മുടിയിലെ ജലാംശം വളരെ വേഗത്തിൽ നഷ്ടമാകുന്നതിനാൽ മുടി ചീകുന്നതിലും കെട്ടുന്നതിലും പ്രത്യേക ശ്രദ്ധ വേണം. കാരണം വേഗത്തിൽ ചീകുന്നതും മുടി ഇറുക്കിക്കെട്ടുന്നതും മുടി പൊട്ടുന്നതിനു കാരണമാകും. തലയോട്ടിയിലേക്ക് സൂര്യപ്രകാശം വളരെ കുറച്ചുമാത്രം എത്തുന്ന രീതിയിൽ മുടി കെട്ടിവയ്ക്കാം. മാത്രമല്ല, മുടിയിൽ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാം. കാരണം കനത്ത ചൂടിൽ മുടിയില്‍ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് പ്രതികൂലമായി ബാധിക്കും

Image Credit: Canva

ഹെൽമറ്റിനു നൽകാം ഇടവേള

ഇരുചക്രവാഹനങ്ങളിലെ യാത്ര ഒഴിവാക്കാനാകാത്ത കാര്യമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അത്യാവശ്യത്തിനു വേഗത്തിൽ പുറത്തു പോകാൻ സ്കൂട്ടർ തന്നെയാണ് സ്ത്രീകൾ തിരഞ്ഞെടുക്കുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾക്കു തന്നെയാണ് ബാധിക്കുന്നത്.

Image Credit: Canva

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ മുടിവളർത്തുന്നത്. ഹെൽമറ്റ് ഉപയോഗിക്കാതെ പുറത്തിറങ്ങാനാകില്ലെന്നു മാത്രമല്ല, ഉപയോഗിക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. എന്നാൽ ദീർഘദൂരയാത്രകള്‍ക്കിടയിൽ ഹെൽമറ്റിനു ചെറിയരീതിയിലുള്ള ഇടവേളകൾ നൽകാൻ ശ്രദ്ധിക്കണം. വാഹനം അൽപനേരം റോഡരികിൽ നിൽത്തി ഏതെങ്കിലും തണലിൽ വിശ്രമിക്കാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article