1942 സെപ്റ്റംബർ 10-ന് ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു.
മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.
ദല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974), ദൈവത്തിന്റെ വികൃതികൾ (1989), ഡൽഹി (1969), ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972), കേശവന്റെ വിലാപങ്ങൾ (1999) എന്നിവ പ്രധാന കൃതികൾ.
എഴുത്തച്ഛൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജെ സി ബി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1998 ൽ ഫ്രഞ്ച് സർക്കാര്‍ ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി നല്‍കി ആദരിച്ചു.