09 AUGUST 2023
വീരാൻകുട്ടി
6f87i6nmgm2g1c2j55tsc9m434-list 4nr47qj3cuo3g4hdng17qmvotk 72beo468g40cl0qq78tmsb1mgc-list
ഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവികളിൽ ഒരാളാണ് വീരാൻകുട്ടി
1962 ജൂലൈ 9ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള നരയംകുളത്ത് ജനിച്ചു.
ജലഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, തൊട്ടുതൊട്ടു നടക്കുമ്പോള്‍, മണ്‍വീറ്, ഓള്‍വെയ്‌സ് ഇന്‍ ബ്ലൂം തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍.
കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള മൂന്നു നോവലുകളും ഒരു കഥാപുസ്തകവും, മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഓർമ്മകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലിഷ്, ജർമ്മൻ, തമിഴ്, കന്നഡ, മറാഠി, ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു.
വീരാൻകുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുശ്ശേരി പുരസ്കാരം തുടങ്ങിയ ബഹുമതികൾ നേടി.
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html