എലിഫ് ഷഫാക്ക് (Zeynel Abidin Eliana Cohen Orth)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 6hih74c0re951p5v0ml6nv9haf

1971 ഒക്ടോബർ 25 ന് ജനനം

Image Credit: Zeynel Abidin

ടർക്കിഷ്-ബ്രിട്ടീഷ് നോവലിസ്റ്റ്, ഉപന്യാസക, പൊതു പ്രഭാഷക, ആക്ടിവിസ്റ്റ്.

Image Credit: Zeynel Abidin

അന്തർദ്ദേശീയ ബെസ്റ്റ് സെല്ലറുകളായ 19 കൃതികൾ എഴുതിയ ഷഫാക്കിന്റെ പുസ്തകങ്ങൾ 55 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Image Credit: Ferhat Elik

ദി ബാസ്റ്റാർഡ് ഓഫ് ഇസ്താംബൂൾ, ദ ഫോർട്ടി റൂൾസ് ഓഫ് ലവ്, ത്രീ ഡോട്ടേഴ്‌സ് ഓഫ് ഈവ്, 10 മിനിറ്റ് 38 സെക്കൻഡ് ഇൻ ദിസ് സ്ട്രേഞ്ച് വേൾഡ് എന്നിവയാണ് പ്രധാന കൃതികൾ.

Image Credit: Zeynel Abidin

10 മിനിറ്റ് 38 സെക്കൻഡ് ഇൻ ദിസ് സ്ട്രേഞ്ച് വേൾഡ് എന്ന നോവൽ 2019–ലെ ബുക്കർ പ്രൈസ് ഷോർട്ട്‌ലിസ്റ്റിലും 2020-ലെ ഒണ്ടാറ്റ്ജെ പ്രൈസ് ഷോർട്ട്‌ലിസ്റ്റിലും ഇടം നേടി.

Image Credit: DeepFocusLondon-Ferhat Elik

രാഷ്ട്രീയമായി വെല്ലുവിളി ഉയർത്തുന്ന വിഷയങ്ങൾ എഴുതിയതിനാൽ, തുർക്കിയിലെ അധികാരികൾ ഷഫാക്കിനെതിരെ നിയമനടപടി സ്വീകരിക്കുകയും യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുകയും ചെയ്തു.

Image Credit: Justin Sutcliffe

പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്‌ഡി നേടിയ ഷഫാക്ക് തുർക്കി, യുഎസ്, യുകെ എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളിൽ പഠിപ്പിച്ചിട്ടുണ്ട്.

Image Credit: Pål Hansen-The Observer
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html