അഗതാ ക്രിസ്റ്റി എഴുതിയ പത്ത് പുസ്തകങ്ങൾ (Poppofoto-Getty Images)

content-mm-mo-web-stories 717a06v8a34hil3uc941m8ull content-mm-mo-web-stories-literature 7to9apdqbspu722o4ep4rdi6ne english-writer-agatha-christie content-mm-mo-web-stories-literature-2023

അഗതാ ക്രിസ്റ്റി (1890 - 1976)

അഗതാ മേരി ക്ലാരിസ മില്ലർ ക്രിസ്റ്റി എന്നു മുഴുവൻ പേര്

1890-ൽ ഇംഗ്ലണ്ടിലെ ടൊർക്വായിൽ ജനനം.

1915-ൽ ആദ്യ നോവലായ സ്റ്റൈൽസിലെ ദുരന്തം എഴുതിയെങ്കിലും 1920-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

70-ഓളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും പതിനാലു നാടകങ്ങളും എഴുതി.

മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാനാമത്തിൽ ആറ് റൊമാന്റിക് നോവലുകളും എഴുതി.

അഗതാ ക്രിസ്റ്റി മല്ലോവൻ എന്ന പേരിൽ മറ്റു നാലു കൃതികൾകൂടി ഇവരുടേതായിട്ടുണ്ട്.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് ക്രിസ്റ്റിയെ എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫിക്ഷൻ എഴുത്തുകാരിയായി പട്ടികപ്പെടുത്തുന്നു.

യുനെസ്കോയുടെ ഇൻഡെക്സ് ട്രാൻസ്ലേഷൻ അനുസരിച്ച്, ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട വ്യക്തിഗത എഴുത്തുകാരിയാണ് അഗത.

1976 ജനുവരി 12-ന് അന്തരിച്ചു.