മനോജ് കുറൂർ

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 5brvbt4ers0gtiered2luonbi5

മലയാളത്തിലെ ഉത്തരാധുനിക എഴുത്തുകാരിൽ ഒരാളാണ് മനോജ് കുറൂർ.

1971 മേയ് 31-ന് കോട്ടയത്ത് കുറൂർ മനയിൽ ജനനം.

ബസേലിയസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സാഹിത്യത്തിൽ എം.എ., എം.ഫിൽ, പിഎച്ച്.ഡി. ബിരുദങ്ങൾ.

നിലം പൂത്തു മലർന്ന നാൾ, മുറിനാവ്, ഉത്തമപുരുഷൻ കഥ പറയുമ്പോൾ, കേരളത്തിലെ താളങ്ങളും കലകളും എന്നിവയാണ് പ്രധാന കൃതികൾ.

കേരളസാഹിത്യഅക്കാദമി കനകശ്രീ അവാർഡ്, കുഞ്ചുപിള്ള സ്മാരക അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ‍ ചങ്ങനാശ്ശേരി എൻ. എസ്.എസ്. ഹിന്ദു കോളജിൽ‍ മലയാള വിഭാഗത്തിൽ അസ്സോസ്സിയെറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html