ആലീസ് മൺറോയുടെ പുസ്തകങ്ങൾ (Image Credit: Derek Sapton)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 725faocdqg568ului4v71e6fpe

കനേഡിയൻ ചെറുകഥാകൃത്ത്.

കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിൻഗാമിൽ ജൂലൈ 10, 1931–ലാണ് ആലീസ് ജനിച്ചത്.

2013–ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനവും 2009-ലെ മാൻ ബുക്കർ സമ്മാനവും നേടിയിട്ടുണ്ട്.

കൗമാരപ്രായത്തിൽ കഥകൾ എഴുതാൻ തുടങ്ങിയ മൺറോ, വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ആദ്യ കഥ പ്രസിദ്ധീകരിച്ചു.

ആദ്യ കഥാസമാഹാരമായ 'ഡാൻസ് ഓഫ് ദി ഹാപ്പി ഷേഡ്സ്' ശ്രദ്ധിക്കപ്പെടുകയും കാനഡയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ ഗവർണർ ജനറൽ അവാർഡ് നേടുകയും ചെയ്തു.

വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിൽ പഠിച്ച മൺറോ ഒരു ലൈബ്രറി ക്ലാർക്കായി ജോലി ചെയ്തിട്ടുണ്ട്.

'ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' (1968), 'ഹൂ ഡു യു തിങ്ക് യു ആർ?' (1978), 'ദി വ്യൂ ഫ്രം കാസിൽ റോക്ക്' (2006), 'റ്റൂ മച്ച് ഹാപ്പിനെസ്' (2009) എന്നിവയാണ് പ്രധാന കൃതികൾ.

Webstories

For More Webstories Visit:

www.manoramaonline.com/web-stories