കുംഭച്ചൂടിലും ഭക്തി ചോരാതെ പന്തളം മഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം

താളമേളങ്ങളുടെ അകമ്പടിയോടെ, അലങ്കാരങ്ങൾ കൊണ്ട് അണിയിച്ചൊരുക്കിയ കെട്ടുകാഴ്ചകൾ ഒന്നിനു പിന്നാലെ മറ്റൊന്നായി എത്തിച്ചേർന്നതോടെ ക്ഷേത്രമുറ്റം വർണാഭമായി

https-www-manoramaonline-com-web-stories-local-features 5pgcfd03ld29di6f2r46fciio5 5utf3u08t8cfg8naapcff2pdsv web-stories

കാഴ്ച ശ്രീബലി എഴുന്നള്ളിപ്പിന് ശേഷമാണ് കെട്ടുകാഴ്ചകൾ പ്രദർശനത്തിനായി എത്തിത്തുടങ്ങിയത്

കൊട്ടിക്കയറിയ താളമേളങ്ങൾക്കൊപ്പം പിന്നീട് നടന്ന കെട്ടുകാഴ്ച പ്രദർശനം കാഴ്ചവിരുന്നായി

ഞെട്ടൂർ കരയുടെ കുതിരയെ വള്ളങ്ങൾ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ അച്ചൻകോവിലാറ്റിലൂടെ ക്ഷേത്രത്തിലേക്ക് എത്തിച്ചു

ഒറ്റക്കാള, ഇരട്ടക്കാള, കുതിര തുടങ്ങിയവയും ഫ്ലോട്ടുകളും പ്രദർശനത്തിനെത്തിച്ചിരുന്നു