തലയുയർത്തി വലിയഴീക്കൽ പാലം

കായലിനുകുറുകെ നീണ്ടുനിവർന്ന്, കടലിനെ വെല്ലുവിളിച്ചു തലയുയർത്തി വലിയഴീക്കൽ പാലം. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.

content-mm-mo-web-stories content-mm-mo-web-stories-local-features-2022 kollam-valiyazheekkal-bridge-story 2k2ps0rrs3krhqp0mla70vgrhe 79d8f7r350784sqi4msi2iq66l content-mm-mo-web-stories-local-features

വില്ലിന്റെയും ഞാണിന്റെയും രൂപത്തിലുള്ള ആർച്ചുകളുള്ള പാലമായതിനാലാണ് ബോ സ്ട്രിങ് ആർച്ച് എന്നു പേരു വന്നത്.

സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിനുള്ള ഇന്റർ നാഷനൽ ഓറഞ്ചു നിറമാണു വലിയഴീക്കൽ പാലത്തിനും ഉപയോഗിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം (110 മീറ്റർ) കൂടിയ ബോ സ്ട്രിങ് ആർച്ചുകളാണ് പാലത്തിനുള്ളത്.

വലിയഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, രമേശ് ചെന്നിത്തല എംഎൽഎ, മന്ത്രി പി.പ്രസാദ്, മന്ത്രി സജി ചെറിയാൻ, എ.എം.ആരിഫ് എംപി തു‌ടങ്ങിയവർ ചടങ്ങിൽ പങ്കെട‌ുത്തു.

ഒരുപോലെ മത്സ്യമേഖലയുടെയും ടൂറിസത്തിന്റെയും ഉണർവിലേക്കുമാണ് വലിയഴീക്കൽ പാലം തുറന്നിരിക്കുന്നത്.