കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വലിയ വിളക്ക്

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ എട്ടാം ഉത്സവ ദിവസമായ ഇന്ന് ‘വലിയ വിളക്ക്’ നടക്കും.

content-mm-mo-web-stories content-mm-mo-web-stories-local-features-2022 kottayam-thirunakkara-mahadeva-temple-festival 5l11da7mv1g38tmm7v3aqvfmeq content-mm-mo-web-stories-local-features cpp2baunm7ujv8iotnvi4kilj

രാത്രി 11 മുതലാണ് ക്ഷേത്ര മതിൽകെട്ടിനുള്ളിൽ വലിയ വിളക്ക് നടക്കുക.

രണ്ടാം ഉത്സവ ദിവസം മുതൽ നടക്കുന്ന വിളക്കിന്റെ പരിസമാപ്തി കുറിച്ചാണ് വലിയ വിളക്ക്.

ഭക്തജന സമിതികൾ 4 ഗോപുരങ്ങളുടെയും പുറത്ത് ദീപം തെളിച്ച് ദേശ വിളക്ക് ആചരിക്കും

ഭൂതഗണങ്ങളെ ആവാഹിച്ച് കൊടിമരച്ചുവട്ടിൽ കൊണ്ടുവന്നാണ് വലിയ വിളക്കു നടക്കുക.

എല്ലാ ദോഷങ്ങൾക്കും പരിഹാരമായിട്ടാണ് ഭക്തർ വലിയ വിളക്ക് തൊഴുന്നത്.

ക്ഷേത്രനടയിലെ കെടാവിളക്കിൽ നിന്ന് ദീപം പകർന്നാണ് വലിയ വിളക്കു തെളിക്കുന്നത്.

വൈകിട്ട് ആറിന് ദീപാരാധനയോടനുബന്ധിച്ചാണ് ഭക്തർ ദേശവിളക്ക് ഒരുക്കുന്നത്.

ഗോപുരങ്ങൾക്ക് പുറത്തും റോഡിലും പടിഞ്ഞാറേ ഭക്തജന സമിതി, ചൈതന്യ റസിഡന്റ് അസോസിയേഷൻ, തിരുനക്കരക്കുന്ന് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ദേശവിളക്ക്.

ശബരിമല മാളികപ്പുറം മുൻ മേൽശാന്തി എം.എൻ. നാരായണൻ നമ്പൂതിരി ദീപം കൊളുത്തും.